Sunday, May 5, 2024
keralaNews

സംസ്ഥാന സ്‌കൂള്‍ കലോത്സവം :കോഴിക്കോട് ജനുവരി മൂന്ന് മുതല്‍

കോഴിക്കോട്: 2023 ജനുവരി മൂന്ന് മുതല്‍ ഏഴുവരെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കോഴിക്കോട് നടക്കും. വിക്രം മൈതാനിയാണ് പ്രധാന വേദി. വിവിധ സ്‌കൂളുകളില്‍നിന്നുള്ള 14,000 കുട്ടികള്‍ കൗമാരകലാമാമാങ്കത്തില്‍ പങ്കെടുക്കും.1956ല്‍ ആരംഭിച്ച സ്‌കൂള്‍ കലോത്സവത്തിന് ഏഷ്യയിലെ ഏറ്റവും വലിയ കൗമാര കലാമേള എന്ന വിശേഷണവുമുണ്ട്. കോവിഡ് മഹാമാരിയെ തുടര്‍ന്നുണ്ടായ നീണ്ട ഇടവേളയ്ക്കു ശേഷമാണ് ഇക്കുറി വിദ്യാര്‍ഥികള്‍ കലാപ്രകടനങ്ങള്‍ക്കെത്തുന്നത്.2019 ഡിസംബര്‍, 2020 ജനുവരി മാസങ്ങളില്‍ നടന്ന 60-ാമത് സ്‌കൂള്‍ കലോത്സവത്തില്‍ പാലക്കാട് ജില്ലയായിരുന്നു സ്വര്‍ണക്കപ്പ് നേടിയത്.