Tuesday, May 14, 2024
keralaNews

പോലീസിനെ കബളിപ്പിച്ച് ചാടിപ്പോയ പ്രതിയെ പിടികൂടി

കോഴിക്കോട്: ഭക്ഷണം കഴിക്കാന്‍ കൊണ്ടു പോകുന്നതിനിടയില്‍ പോലീസ് കസ്റ്റഡിയില്‍ നിന്നും ചാടിപ്പോയ പ്രതിയെ പോലീസ് പിടികൂടി. വാഹന മോഷണക്കേസിലെ പ്രതി മുഹമ്മദ് റിയാസിനെയാണ് പോലീസ് പിടികൂടിയത്. ഇന്നലെ കോടതിയില്‍ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുപോകും വഴിയാണ് റിയാസ് രക്ഷപ്പെട്ടത്. മാറാട് ബാര്‍ബര്‍ഷോപ്പില്‍ വെച്ചാണ് ഇയാളെ പോലീസ് പിടികൂടിയത്. ഭക്ഷണം കഴിക്കാന്‍ ഹോട്ടലിലേക്ക് കൊണ്ടുപോകുന്നതിനിടയിലായിരുന്നു സംഭവം. ഹോട്ടലിന് അടുത്ത് വെച്ച് കഴിക്കാന്‍ കൈയിലെ വിലങ്ങ് അഴിച്ചുമാറ്റിയതോടെയാണ് ഇയാള്‍ രക്ഷപ്പെട്ടത്. ഇയാളെ ഞായറാഴ്ച മാങ്കാവ് പെട്രോള്‍ പമ്പിനടുത്തുവെച്ച് ബൈക്ക് സഹിതം പിടികൂടിയിരുന്നു.