Sunday, May 12, 2024
Local NewsNews

ബഫര്‍ സോണ്‍- കസ്തൂരിരംഗന്‍ കരിനിയമങ്ങള്‍ക്കെതിരെ എരുമേലിയില്‍ കയ്യൊപ്പ് ശേഖരണം നടത്തി

എരുമേലി: വനവിസ്തൃതി വര്‍ധിപ്പിക്കുന്നുവെന്ന വ്യാജേന പാവപ്പെട്ട കര്‍ഷകനെ കൃഷി ഭൂമിയില്‍ നിന്നും കുടിയ്ക്കാന്‍ ശ്രമിക്കുന്ന വനം വകുപ്പിനെതിരെയും ബഫര്‍സോണ്‍ – കസ്തൂരിരംഗന്‍ കരിനിയമങ്ങള്‍ക്കെതിരെയും കേരള പിറവി ദിനമായ ഇന്ന് രാവിലെ ഒപ്പു ശേഖരണം നടത്തി. ഇന്‍ഫാം കാഞ്ഞിരപ്പള്ളി കാര്‍ഷിക ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ എരുമേലി റേഞ്ച് ഓഫീസ് പടിക്കലില്‍ നടന്ന സിഗ്‌നേച്ചര്‍ ക്യാമ്പയിനില്‍ എരുമേലി, കാഞ്ഞിരപ്പള്ളി, പൊന്‍കുന്നം, റാന്നി, കാര്‍ഷിക താലൂക്കുകളില്‍ നിന്നായി നിരവധി പേര്‍ പങ്കെടുത്തു. പ്രതിഷേധങ്ങളുടെ ഭാഗമായി രാവിലെ എരുമേലി ശബരി ഓഡിറ്റോറിയത്തില്‍ നിന്നും റേഞ്ച് ഓഫീസിലേക്ക് നടന്ന മാര്‍ച്ച് എരുമേലി ഫൊറോനാ പള്ളി വികാരി ഫാദര്‍ വര്‍ഗീസ് പുതുപ്പറമ്പില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് നടന്ന പൊതുയോഗം കാര്‍ഷിക ജില്ലാ പ്രസിഡന്റ് അഡ്വക്കേറ്റ് എബ്രഹാം മാത്യു പന്തിരുവേലില്‍ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല ട്രഷറര്‍ മുജീബ് റഹ്‌മാന്‍ ആദ്യ കയ്യൊപ്പ് നടത്തി. ഇന്‍ഫാം എരുമേലി കാര്‍ഷിക താലൂക്ക് ഡയറക്ടര്‍ ഫാദര്‍ മാത്യു നിരപ്പേല്‍ മുഖ്യ പ്രഭാഷണം നടത്തി. ഇന്‍ഫാം ജില്ലാ താലൂക്ക് ഭാരവാഹികളായ ജോസ് താഴത്തു പീടിക, ജോസഫ് കെ.ജെ കരിക്കുന്നേല്‍, തോമസ് തെക്കന്‍ , റോബിന്‍ പുളിക്കല്‍, റെജി തോട്ടു പുറം, ജോസുകുട്ടി പുല്ലാട്ട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.