Thursday, May 2, 2024
keralaNews

റോഡരുകിൽ കിടന്നിരുന്ന യുവാവിനെ പോലീസ് ആശുപത്രിയിലെത്തിച്ചു.

ഗാന്ധിനഗർ :മെഡിക്കൽകോളജ് ഗാന്ധിനഗർറോഡിൽ പെട്രോൾ പമ്പിന്റെ ഭാഗത്ത് ഇടവഴിയിൽ കിടന്നിരുന്ന യുവാവിനെ ഗാന്ധിനഗർ പോലീസ് മെഡിക്കൽ കോളജിലെത്തിച്ചു. തിരുവനന്തപുരം അമരവിള സ്വദേശി വിനോദ്(40) നെയാണ് ആശുപത്രിയിലെത്തിച്ചത്.ഇയാൾ ആലുവായിൽ വാടകയ്ക്ക് താമസക്കാരനുമാണെന്ന് പറയുന്നു. ദിവസങ്ങളായി ഈ ഇടവഴിയിൽ കിടക്കുകയായിരുന്നു.ഇങ്ങനെ ഒരാൾ ഇടവഴിയിൽ കിടക്കുന്ന വിവരം മാധ്യമ
പ്രവർത്തകർ അറിയുകയും ഗാന്ധിനഗർ എസ് എച്ച് ഒ, കെ ഷിജിയെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് എസ് ഐ സുധീഷിന്റേയും ഹൈവേ പോലീസിന്റേയും നേതൃത്വത്തിൽ ഇയാളെ മെഡിക്കൽ കോളജിലെത്തിക്കുകയായിരുന്നു.
കാലിന്റെ മുട്ടിന് താഴെ ശസ്ത്രക്രീയ നടത്തി കാലിനുള്ളിൽ സ്റ്റീൽ കമ്പി വച്ചിരിക്കുന്നത് പുറത്ത് തെളിഞ്ഞു കാണാം. എങ്ങനെയാണ് ഇവിടെയെത്തിയതെന്ന ചോദ്യത്തിന് മറുപടിയില്ല. ഇയാളുടെ അച്ഛന്റെ പേര് രാജനാണെന്നു പറഞ്ഞ് ഒരു ഫോൺ നമ്പർ തന്നിരുന്നു ആ നമ്പരിലേയ്ക്ക് വിളിച്ചപ്പോൾ റാന്നി വടശേരിക്കരയിൽ വ്യാപാരം നടത്തുന്ന അനിൽകുമാർ എന്നയാളാണെന്ന് പറയുന്നു. മെഡിക്കൽ കോളജ് പതിനൊന്നാം വാർഡിൽ പ്രവേശിപ്പിച്ച ഇയാൾക്ക് ബന്ധുക്കൾ എത്തിയില്ലെങ്കിൽ ഏറ്റെടുക്കുവാൻ തയ്യാറാണെന്ന് നവജീവൻ തോമസ് അറിയിച്ചു