Wednesday, May 15, 2024
keralaNews

കോതമംഗലത്ത് ബന്ധുക്കളായ രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു.

കൊച്ചി:എറണാകുളം കോതമംഗലത്ത് ബന്ധുക്കളായ രണ്ട് കുട്ടികള്‍ പുഴയില്‍ മുങ്ങിമരിച്ചു.പൂയംകുട്ടിക്ക് സമീപം കണ്ടന്‍പാറ ഭാഗത്താണ് അപകടം ഉണ്ടായത്.കുട്ടമ്പുഴ കൂവപ്പാറ സ്വദേശി അലി (17),വണ്ണപ്പുറം സ്വദേശി ആബിദ് (14)എന്നിവരാണ് മുങ്ങി മരിച്ചത്.പൂയംകുട്ടി, കണ്ടന്‍പാറ ഭാഗത്ത് ബന്ധുക്കളോടൊപ്പം കുളിക്കാന്‍ ഇറങ്ങിയതായിരുന്നു കുട്ടികള്‍.