Saturday, May 4, 2024
keralaNews

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച്: 21 പേര്‍ക്ക് പരിക്കേറ്റു

പത്തനംതിട്ട : പത്തനംതിട്ട അടൂര്‍ ഏനാത്ത് കെഎസ്ആര്‍ടിസി ബസ്സും ലോറിയും കൂട്ടിയിടിച്ച് അപകടം. ബസ് യാത്രക്കാരായ 21 പേര്‍ക്ക് പരിക്കേറ്റു. കോട്ടയത്ത് നിന്ന് കൊട്ടാരക്കര ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ്സും എതിര്‍ ദിശയില്‍ നിന്നും വന്ന ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. രാത്രി പന്ത്രണ്ടരയോടെ ഏനാത്ത് പുതുശ്ശേരിയില്‍ വെച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് ലോറിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. അഗ്‌നിശമന സേനയെത്തിയാണ് ബസിന്റെ ഡ്രൈവറെയും മുന്‍ സീറ്റിലുണ്ടായിരുന്നവരെയും പുറത്തെടുത്തത്. അടൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ ആരോഗ്യ നില തൃപ്തികരമാണ്. ബസ് ഡ്രൈവര്‍ ഉറങ്ങി പോയതാണ് അപകടത്തിന് കാരണമെന്നാണ് സംശയം.