Saturday, May 11, 2024
keralaNews

കോട്ടയത്ത് പള്ളിക്കത്തോട്ടില്‍ രണ്ടു സീറ്റില്‍ ബിജെപി വിജയിച്ചു.

കോട്ടയത്ത് പള്ളിക്കത്തോട്ടില്‍ രണ്ടു സീറ്റില്‍ ബിജെപി വിജയിച്ചു. ഒരു സ്ഥലത്ത് എല്‍ഡിഎഫിന് .പാലായില്‍ ജോസ് കെ മാണിയുടെ വരവോടുകൂടി എല്‍ഡിഎഫിന് മികച്ച വിജയം.ഒരിടത്ത് യുഡിഎഫിന് വിജയം
കോട്ടയം പുതുപ്പള്ളി എല്‍ഡിഎഫ് സ്വതന്ത്ര ലീഡ്.തലസ്ഥാനനഗരമായ തിരുവനന്തപുരത്ത് എല്‍ഡിഎഫ് എന്‍ഡിഎയും ഇഞ്ചോടിഞ്ച് പോരാട്ടം. എല്‍ഡിഎഫിന് 16 സീറ്റ് എന്‍ഡിഎയ്ക്ക് 14 സീറ്റ്.എന്നാല്‍ എകെജി സെന്റര്‍ സ്ഥിതി ചെയ്യുന്ന വാര്‍ഡില്‍ സിപിഎം മൂന്നാംസ്ഥാനത്ത് പിന്തള്ളപ്പെടുന്നു.ചരിത്രത്തിലാദ്യമായി മലപ്പുറത്ത് ബിജെപി കോട്ടക്കല്‍ ചെയ്യുന്നു. പാലായില്‍ ആറ് സ്ഥലങ്ങളിലും എല്‍ഡിഎഫ് ലീഡ്.കോട്ടയം പുതുപ്പള്ളിയില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിക്ക് ലീഡ്.സംസ്ഥാനത്ത് എല്‍ഡിഎഫും എന്‍ ഡി എ യും വ്യക്തമായ മുന്നേറ്റം തുടരുകയാണ്.കോണ്‍ഗ്രസിന് കനത്ത തിരിച്ചടിയാണ് പലസ്ഥലങ്ങളിലും ലഭ്യമാകുന്നത്.
കാസര്‍കോട് മൂന്ന് സ്ഥലങ്ങളില്‍ ബിജെപി വിജയം ഉറപ്പിച്ചു .കന്നട ഭാഷയില്‍ നന്ദി പറഞ്ഞ് ബി ജെ പി സ്ഥാനാര്‍ത്ഥി . കേന്ദ്ര സര്‍ക്കാരിന്റെ വികസനപദ്ധതികള്‍ വീടുകളില്‍ എത്തിച്ചതാണ് വിജയത്തിന് വിജയമുറപ്പിച്ച് എന്ന് പറഞ്ഞു . കൊച്ചി നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ത്ഥി അട്ടിമറി ജയം. യുഡിഎഫ് മേജര്‍ സ്ഥാനാര്‍ത്ഥിയെ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചിരിക്കുന്നത് .