Saturday, May 11, 2024
keralaNews

കോട്ടയം സമ്പൂര്‍ണ്ണ ശ്രവണ സൗഹൃദ ജില്ല; സ്വകാര്യ ആശുപത്രികളിലും നവജാത ശിശുക്കള്‍ക്ക് കേള്‍വി പരിശോധന

കോട്ടയം ജില്ലയില്‍ പ്രസവ ചികിത്സയുള്ള സ്വകാര്യ ആശുപത്രികളിലും ഇനി മുതല്‍ നവജാത ശിശുക്കളെ 48 മണിക്കൂറിനുള്ളില്‍ കേള്‍വി പരിശോധനയ്ക്ക് വിധേയരാക്കും. ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ സഹകരണത്തോടെയാണ് ഇതിന് സംവിധാനം ഒരുക്കിയത്.മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ ജില്ലയിലെ പ്രസവ ചികിത്സയുള്ള ആറ് സര്‍ക്കാര്‍ ആശുപത്രികളിലും 2018 ജൂണ്‍ മുതല്‍ കുഞ്ഞുങ്ങള്‍ക്ക് കേള്‍വി പരിശോധന നടത്തുന്നുണ്ട്. പുതിയ ക്രമീകരണം നിലവില്‍ വന്നതോടെ കോട്ടയം സമ്പൂര്‍ണ ശ്രവണസൗഹൃദ ജില്ലയായി മാറിയ പ്രഖ്യാപനം ജില്ലാ കളക്ടര്‍ എം. അഞ്ജന നിര്‍വഹിച്ചു.
കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗീസ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. പി.എന്‍. വിദ്യാധരന്‍, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് സംസ്ഥാന സെക്രട്ടറി ഡോ ബാലചന്ദ്രന്‍, ജില്ലാ പ്രസിഡന്റ് ഡോ. സുനു ജോണ്‍, ജില്ലാ കോ-ര്‍ഡിനേറ്റര്‍ ഡോ. ജി. ഹരികുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.