Friday, May 17, 2024
keralaNewsObituary

റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് കൊമ്പുകുത്തി സ്വദേശി മരിച്ചു.

ആലുവ മുട്ടം യാഡന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിച്ച് കൊമ്പുകുത്തി സ്വദേശി മരിച്ചു. മുണ്ടക്കയം കൊമ്പ് കൊത്തി ആൽത്തറയിൽ രാജീവ് എ ആർ ( 36 ) മരിച്ചത്.ഇന്നലെ വെളുപ്പിന് 1.30 ഓടെയായിരുന്നു സംഭവം.
മെട്രോ പാതയുടെ 19 നമ്പർ തൂണിന് സമീപത്തുള്ള സീബ്രാ ലൈനിൽക്കൂടി
റോഡ് മുറിച്ച് കടക്കുന്നതിനിടെ കടന്നുവന്ന കാർ  ഇടിക്കുകയായിരുന്നു അപകടം. കെ എസ് ഇ ബി യുടെ കരാർ ജോലിക്കാരനും,ആന പാപ്പാന്റെ ജോലിയും ചെയ്തു വന്ന രാജീവ് ജോലി കുറവായതിനെ തുടർന്ന് ജോലി അന്വേഷിച്ച് സുഹൃത്തിനെ കാണാനാന്ന് പോയതെന്നും ബന്ധുക്കൾ പറഞ്ഞു.അപകടത്തെ തുടർന്ന് വാഹനം നിർത്താതെ പോയതായും രാജീവിന്റെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞതായും ബന്ധുക്കൾ പറഞ്ഞു. അഖിലയാണ് ഭാര്യ , ഒരു മകനുണ്ട് .സംസ്ക്കാരം ഇന്ന് ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് നടക്കും.