Tuesday, May 14, 2024
indiaNews

കൊല്‍ക്കത്തയില്‍ കെട്ടിടത്തില്‍ വന്‍ തീപിടിത്തം; 9 പേര്‍ മരിച്ചു

ബംഗാളില്‍ ഒരു ഓഫിസ് കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ 9 പേര്‍ മരിച്ചു. മധ്യ കൊല്‍ക്കത്തയിലെ സ്ട്രാന്‍ഡ് റോഡില്‍ തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവം. മരിച്ചവരില്‍ നാലു അഗ്‌നിശമന സേന ഉദ്യോഗസ്ഥരും ഒരു പൊലീസ് ഓഫിസറും റെയില്‍വേ ഉദ്യോഗസ്ഥനും സുരക്ഷാ ഉദ്യോഗസ്ഥനും ഉള്‍പ്പെടുന്നു.ഒന്‍പത് മൃതദേഹങ്ങളില്‍ അഞ്ചെണ്ണം 12ാം നിലയിലെ ലിഫ്റ്റിനുള്ളില്‍ നിന്നാണ് കണ്ടെത്തിയത്. ലിഫ്റ്റിനുള്ളില്‍ ശ്വാസം മുട്ടിയും പൊള്ളലേറ്റുമാണ് ഇവര്‍ മരിച്ചത്. കൊല്‍ക്കത്തിലെ ന്യൂ കൊയിലാഘട്ട് കെട്ടിടത്തിന്റെ 13ാം നിലയിലാണ് തീപിടിത്തമുണ്ടായത്. കിഴക്കന്‍ റെയില്‍വേയും തെക്കന്‍ റെയില്‍വേയും സംയുക്തമായി ഉപയോഗിക്കുന്ന ഓഫിസ് കെട്ടിടമാണിത്. സംഭവത്തില്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും കേന്ദ്ര റെയില്‍വേ മന്ത്രി പീയൂഷ് ഗോയലും അനുശോചനം രേഖപ്പെടുത്തി. ഇന്നലെ രാത്രി 11 മണിയോടെ മമതാ ബാനര്‍ജി സംഭവസ്ഥലം സന്ദര്‍ശിച്ചു.