Monday, May 13, 2024
keralaNewspolitics

എസ്എഫ്‌ഐ പ്രതിഷേധം; 17 പേര്‍ക്കെതിരെ ജാമ്യമില്ല വകുപ്പുകള്‍ ചേര്‍ത്ത് കേസ്

കൊല്ലം:ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. കണ്ടാലറിയാവുന്ന 12 പേരുള്‍പ്പെടെ 17 എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്.

സ്ത്രീകളുള്‍പ്പെടെയുള്ള എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെയാണ് കേസെടുത്തത്. എല്ലാവര്‍ക്കുമെതിരെ കേസെടുക്കണമെന്നും എഫ്‌ഐആറിന്റെ പകര്‍പ്പ് അടിയന്തരമായി എത്തിക്കണമെന്നും പോലീസിനോട് ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിരുന്നു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്യാന്‍ ബസ് കൊണ്ടുവരാത്തതിനും പോലീസിനെ ഗവര്‍ണര്‍ ശകാരിച്ചു.

കൊല്ലം നിലമേലാണ് ഗവര്‍ണറുടെ കാറിന് മുന്നിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൂട്ടമായെത്തിയത്. വാഹനം ആക്രമിക്കാന്‍ ശ്രമിച്ചതോടെ ഗവര്‍ണര്‍ പുറത്തിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.