Sunday, May 5, 2024
keralaLocal NewsNews

എരുമേലിയില്‍ ഗ്രീന്‍ പാര്‍ക്ക് തീര്‍ത്ഥാടനത്തിന് മുന്‍ഗണന നല്‍കണം : എം എല്‍ എ

എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങളില്‍ എരുമേലിയില്‍ ഗ്രീന്‍ പാര്‍ക്ക് തീര്‍ത്ഥാടനത്തിന് മുന്‍ഗണന നല്‍കാന്‍ എരുമേലിയില്‍ കൂടിയ അവലോകന യോഗത്തില്‍ തീരുമാനിച്ചതായി എംഎല്‍എ അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ പറഞ്ഞു. ഇതിന്റെ ഭാഗമായി
ഹോട്ടലുകള്‍, അന്നദാന കേന്ദ്രങ്ങളില്‍ സ്റ്റീല്‍ പാത്രങ്ങള്‍ ഉപയോഗിക്കാന്‍ ശ്രമിക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച എം എല്‍ എ പറഞ്ഞു.                  എരുമേലിയിലെ തീര്‍ത്ഥാടനം സബ് കളക്ടറുടെ നേതൃത്വത്തില്‍ നിരീക്ഷണവും – ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ സേവനവും ഉണ്ടാകുമെന്നും കാഞ്ഞിരപ്പള്ളി തഹസില്‍ദാര്‍ പറഞ്ഞു.കേരള ബ്രേക്കിംഗ് ന്യൂസ് . വിവിധ വകുപ്പുകളെ യോജിപ്പിച്ച് റവന്യൂ കണ്‍ട്രോള്‍ റൂം തുറക്കും. എരുമേലിയില്‍ കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി യുടെ നേതൃത്വത്തില്‍ സുരക്ഷ ക്രമീകരണം. 500 പോലീസുകാരുടെ സേവനം , 14 സിസിറ്റിവികള്‍ കൂടുതലായി സ്ഥാപിക്കും. സ്‌പെഷ്യല്‍ സ്‌ക്വാഡ്, ഹോംഗാര്‍ഡ്, എസ് പി സി, എന്‍ സി സി, എക്‌സ് സര്‍വീസ് എന്നീ വിഭാഗത്തില്‍ നിന്നും 180 പേരെ എടുക്കും. 16 ന് പോലീസിന്റെ നേതൃത്വത്തില്‍ സമ്പൂര്‍ണ്ണ ശുചീകരണം. കണ്‍ട്രോള്‍ റൂമിന്റെ ഉദ്ഘാടനവും നടക്കും. ആറോളം പാര്‍ക്കിംഗ് മൈതാനങ്ങളിലും, അപകട സാധ്യത സ്ഥലങ്ങളിലും, എരുത്വാപുഴയിലും പ്രത്യേക നിരീക്ഷണം.                 ചന്ദനക്കുടം – പേട്ട തുള്ളല്‍ ദിവസങ്ങളില്‍ 300 പോലീസുകാര്‍ അധികമായി നിര്‍ത്തും.കേരള ബ്രേക്കിംഗ് ന്യൂസ് എരുമേലിയിലെ പാര്‍ക്കിംഗ്, ശൗചാലയം, ഹോട്ടലുകള്‍ അടക്കം സീസണ്‍ കടകളിലും നിരക്കുകള്‍ ഏകീകരിച്ച് കര്‍ശനമായി നടപ്പാക്കും.പരമ്പരാഗത കാനന പാതയായ എരുമേലി – പേരുര്‍ത്തോട് – കോയിക്കക്കാവ് – കാളകെട്ടി വഴിയുള്ള യാത്ര വൈകുന്നേരം നാല് മണി വരയാക്കി. കാനന പാതയില്‍ കടകളും പ്രത്യേക നിരീക്ഷണവും നടത്തുമെന്നും വനം വകുപ്പും അറിയിച്ചു. ആംബുലന്‍സ് സര്‍വീസിനും , തീര്‍ത്ഥാടകര്‍ക്ക് നടക്കാനും പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഇവര്‍ പറഞ്ഞു.കൂടുതല്‍ സര്‍വ്വീസുകള്‍ നടത്തുമെന്ന് കെ എസ് ആര്‍റ്റിസി അധികൃതര്‍ അറിയിച്ചു. ലഹരി വസ്തുക്കളുടെ ഉപയോഗം തടയാന്‍ പരിശോധന കര്‍ശനമാക്കുമെന്നും എക്‌സൈസ് അധികൃതര്‍ അറിയിച്ചു.കേരള ബ്രേക്കിംഗ് ന്യൂസ്. നാല് ആംബുലന്‍സ് സൗകര്യം,താവളം ആശുപത്രി, മൊബൈല്‍ ക്ലിനിക്ക് . മറ്റ് സൗകര്യങ്ങളുമായി 24 മണിക്കൂര്‍ പ്രവര്‍ത്തനം ഉണ്ടാകുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു. കാനനപാതയില്‍ ഓക്‌സിജന്‍ പാര്‍ലര്‍ , കാളകെട്ടിയില്‍ താത്ക്കാലിക ഡിസ്പന്‍സറി എന്നിവ ഒരുക്കിയിരിക്കുന്നതെന്നും നോഡല്‍ ഓഫീസര്‍ അറിയിച്ചു.ദേവസ്വം ബോര്‍ഡിന്റെ പാര്‍ക്കിംഗ് മൈതാനത്ത് ആയുര്‍വേദ – ഹോമിയോ താത്ക്കാലിക ഡിസ് പന്‍സറികള്‍ തുടങ്ങുമെന്നും അധികൃതര്‍ പറഞ്ഞു. കുടിവെള്ളം, ഫയര്‍ ഫോഴ്‌സ് യൂണീറ്റ് എന്നിവ സജീകരിക്കും.കേരള ബ്രേക്കിംഗ് ന്യൂസ് . സീസണിലെ എല്ലാ കടകള്‍ക്കും പഞ്ചായത്ത് രജിസ്‌ട്രേഷന്‍ ഏര്‍പ്പെടുത്തി. കടകളില്‍ പരിശോധിക്കാന്‍ വരുന്നവര്‍ക്ക് ഐഡി കാര്‍ഡ് നിര്‍ബന്ധമാക്കി.ചരക്ക് സാധനങ്ങള്‍ കയറ്റുന്ന വാഹനങ്ങളില്‍ തീര്‍ത്ഥാടകര്‍ വരുന്നതെന്ന് അപകടം ഉണ്ടാക്കുന്നതിനാല്‍ ഇത് ഒഴിവാക്കണമെന്നും മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ അറിയിച്ചു.                    റോഡുകളില്‍ അപകടമുന്നറിയിപ്പ് , ദിശ ബോര്‍ഡുകള്‍, തീര്‍ത്ഥാടന പാതയിലെ കാട് വെട്ടിത്തെളിക്കല്‍, അധികമായി വരുന്ന കുടി വെള്ളപൈപ്പുകള്‍, കുളികടവുകളുടെ സുരക്ഷ, മാലിന്യങ്ങള്‍ വേര്‍തിരിച്ച് സംസ്‌ക്കരിക്കാനുള്ള നടപടി , വിവിധ ലൈസന്‍സുകള്‍, പ്ലാസ്റ്റിക് നിയന്ത്രണം, കളക്ടറുടെ നേതൃത്വത്തില്‍ തീരുമാനിച്ച വില വിവര പട്ടിക എന്നിവ നടപ്പാക്കുമെന്ന് യോഗത്തില്‍ പങ്കെടുത്ത വിവിധ വകുപ്പുകള്‍, പഞ്ചായത്ത്, സന്നദ്ധ സംഘടനകള്‍ പ്രതിനിധികള്‍ അറിയിച്ചു.നിരക്കുകള്‍ കച്ചവടക്കാര്‍ കൂട്ടുകയാണെന്നും അത്തരക്കാര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കമെന്നും സന്നദ്ധ സംഘടനകള്‍ ആവശ്യപ്പെട്ടു.സിവില്‍ സപ്ലൈസ്, ലീഗല്‍ മെട്രോളജി, ബി എസ് എന്‍ എല്‍ , മരാമത്ത് , ഫുഡ് സേഫ്റ്റി വകുപ്പ്, വാട്ടര്‍ അതോറിറ്റി, ഫയര്‍ ഫോഴ്‌സ് , ശുചിത്വ മിഷന്‍,കെ എസ് ഇ ബി, ഡി റ്റി പി സി എന്നീ വകുപ്പ് പ്രതിനിധികളും പങ്കെടുത്തു.കേരള ബ്രേക്കിംഗ് ന്യൂസ് . ജില്ല കളക്ടര്‍ പി. കെ ജയശ്രീ,കാഞ്ഞിരപ്പള്ളി ഡി വൈ എസ് പി എന്‍.ബാബുക്കുട്ടന്‍, ദേവസ്വം ബോര്‍ഡ് മുണ്ടക്കയം അസി.കമ്മീഷണര്‍ ആര്‍ പ്രകാശ് , എരുമേലി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീധര ശര്‍മ്മ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ് കുട്ടി, വൈസ് പ്രസിഡന്റ് അനുശ്രീ സാബു , സേവാ സംഘം എരുമേലി ശാഖ പ്രസിഡന്റ് അനിയന്‍ എരുമേലി, സേവ സമാജം സംസ്ഥാന സെക്രട്ടറി എസ്. മനോജ് , ഹിന്ദു ഐക്യവേദി താലൂക്ക് വൈസ് പ്രസിഡന്റ് ഹരികൃഷ്ണന്‍ കനകപ്പലം, ജമാഅത്ത് പ്രസിഡന്റ് പി എ ഇര്‍ഷാദ്, സെക്രട്ടറി സിഎഎ കരീം, വ്യാപാരി വ്യവസായി ഏകോപന സമിതി എരുമേലി യുണീറ്റ് പ്രസിഡന്റ് മുജീബ് റഹ്‌മാന്‍ , വ്യാപാരി വ്യവസായി സമിതി സെക്രട്ടറി ഹരികുമാര്‍,കേരള ബ്രേക്കിംഗ് ന്യൂസ് . ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ നാസര്‍ പനച്ചി, എം എസ് സതീഷ്,മറിയാമ്മ സണ്ണി, ലിസി സജി,വിവിധ വകുപ്പ് മേധാവികള്‍, കരാറുകാര്‍ യോഗത്തില്‍ പങ്കെടുത്തു .