Saturday, May 4, 2024
keralaNewsObituary

ഭര്‍ത്താവ് കഴുത്തുമുറിച്ച് കിണറ്റില്‍ ചാടി മരിച്ചു

കൊല്ലം: അക്ഷയ സെന്ററില്‍ കയറി ഭാര്യയെ പെട്രോള്‍ ഒഴിച്ചു കത്തിച്ചു കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് കഴുത്തു മുറിച്ചു കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്തു. ഇന്നു രാവിലെ പാരിപ്പള്ളിയിലാണു നാടിനെ നടുക്കിയ സംഭവം. നാവായിക്കുളം വെട്ടിയറ അല്‍ബായ വീട്ടില്‍ നദീറ (36), ഭര്‍ത്താവ് റഹീം (50) എന്നിവരാണു മരിച്ചത്.പാരിപ്പള്ളിയില്‍ അക്ഷയ സെന്ററിലെ ജീവനക്കാരിയായ നദീറ രാവിലെ സെന്ററിലെത്തി ജോലി ചെയ്യവെ, കോട്ടു ധരിച്ചു മുഖം മറച്ചെത്തിയ റഹീം പെട്രോള്‍ ഒഴിച്ചു കത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇറങ്ങിയോടിയ ഇയാള്‍ കഴുത്ത് മുറിച്ചശേഷം സമീപത്തെ പറമ്പിലെ കിണറ്റില്‍ ചാടുകയായിരുന്നു.ഒരു മാസം മുന്‍പ് നദീറയെ തലയ്ക്കടിച്ചു പരുക്കേല്‍പിച്ച കേസില്‍ റഹീം ജയിലിലായിരുന്നു. 3 ദിവസം മുന്‍പാണു മോചിതനായത്. ഇവര്‍ക്ക് 2 കുട്ടികളുണ്ട്.