Monday, May 6, 2024
keralaNewsUncategorized

കൊല്ലത്ത് മരുന്ന് സംഭരണ കേന്ദ്രത്തില്‍ തീപിടിത്തം

കൊല്ലം: കൊല്ലം ഉളിയക്കോവില്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്റെ മരുന്ന് സംഭരണ കേന്ദ്രത്തില്‍ തീപിടിത്തം. ഗോഡൗണ്‍ പൂര്‍ണമായും കത്തി നശിച്ചു. അഞ്ച് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി തീ അണക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. നാശനഷ്ടം സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പത്തിലധികം അഗ്‌നിശമനസേനാ യൂണിറ്റുകള്‍ തീ അണയ്ക്കുന്നതിന് സ്ഥലത്തെത്തി. സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് തടയാനാണ് ശ്രമം. രാത്രി പ്രദേശത്ത് വൈദ്യുതിയില്ല. വാഹനങ്ങള്‍ എത്തിച്ചേരുന്നതിനുള്ള ബുദ്ധിമുട്ടും വെല്ലുവിളിയാണ്. വലിയ തോതിലുള്ള പൊട്ടിത്തെറിയുണ്ടാകുന്നത് പരിഭ്രാന്തി പരത്തുന്നു. കോവിഡ് സമയത്ത് സംഭരിച്ച സാനിറ്റൈസര്‍ ഉള്‍പ്പെടെയുള്ളവ ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഗോഡൗണ്‍ പൂര്‍ണമായി കത്തിനശിച്ചു. 15 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന മരുന്ന് സംഭരണകേന്ദ്രത്തില്‍ നിന്നാണ് കൊല്ലം ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും സര്‍ക്കാര്‍ ആശുപത്രിയിലേക്കും മരുന്ന് എത്തിക്കുന്നത്. ആദ്യം തീപിടിച്ചത് ബ്ലീച്ചിങ് പൗഡര്‍ സൂക്ഷിച്ചിരുന്നിടത്താണ്. ജനറേറ്റുകളും ശീതകരണ സംവിധാനവും ഉള്‍പ്പെടെ കത്തിനശിച്ചു. കോടികളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്.