Friday, May 10, 2024
keralaNewsObituary

മൂന്നംഗ കുടുംബത്തെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

കൊച്ചി നെടുമ്പാശ്ശേരി കുറുമശ്ശേരിയില്‍ മൂന്നംഗ കുടുംബത്തെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. അമ്പാട്ടുപറമ്പില്‍ വീട്ടില്‍ ഗോപി, ഭാര്യ ഷീല, മകന്‍ ഷിബിന്‍ എന്നിവരാണ് മരിച്ചത്. മകന്റെ സാമ്പത്തിക ബാധ്യതയാണ് കൂട്ട ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകുന്നതിനായി ഷിബിന്‍ പലരില്‍ നിന്നായി പണം വാങ്ങിയിരുന്നു. എന്നാല്‍ പണം നല്‍കിയവരെ കൊണ്ടുപോകാനായില്ല. ഈ സമ്മര്‍ദത്തിലാണ് ആത്മഹത്യയെന്ന് സംശയം.