Tuesday, May 7, 2024
keralaNewspolitics

സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പം – വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്

നിയമസഭയില്‍ എ.കെ ശശീന്ദ്രനെ ന്യായീകരിച്ച് മുഖ്യമന്ത്രിയുടെ നടപടിയെ ശക്തമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. അടിയന്തരപ്രമേയത്തില്‍ അനുമതി നിഷേധിച്ച് ഇറങ്ങി പോകുന്നതിന് മുന്‍പാണ് വി.ഡി സതീശന്‍ വിമര്‍ശനമുയര്‍ത്തിയത്.

”മന്ത്രിയുടെ തെറ്റിനെ, മുഖ്യമന്ത്രി ന്യായീകരിക്കുകയാണ്. സര്‍ക്കാര്‍ വേട്ടക്കാര്‍ക്കൊപ്പമാണ്. ജാള്യത മറയ്ക്കാന്‍ മുഖ്യമന്ത്രി തലകുനിച്ചാണ് ഇരിക്കുന്നത്. സ്ത്രീപക്ഷ വാദം ഉയര്‍ത്തുന്നവര്‍ സ്തീപീഡനം സംബന്ധിച്ച പരാതി ഒത്തുതീര്‍ക്കാന്‍ ഇടപെടുകയാണ്. ഇതാണോ സര്‍ക്കാരിന്റെ സ്ത്രീപക്ഷ വാദം” ഇതായിരുന്നു സതീശന്റെ വിമര്‍ശനം.
റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന സര്‍ക്കാര്‍ നിലപാട് അംഗീകരിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. കാലാവധി തീരുന്ന എല്ലാ റാങ്ക് പട്ടികകളും ആറു മാസത്തേക്ക് നീട്ടണമെന്ന് പ്രതിപക്ഷ നേതാവ് നിയമസഭയില്‍ സബ്മിഷനിലൂടെ ആവശ്യപ്പെട്ടു. ലാസ്റ്റ് ഗ്രേഡ്, എല്‍.ഡി.സി തുടങ്ങിയവയ്ക്ക് പുതിയ റാങ്ക് പട്ടിക പോലുമില്ല. മുഖ്യമന്ത്രിക്ക് ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ തയാറാകണം.