Friday, May 3, 2024
keralaNews

കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട; രണ്ടു പേര്‍ പിടിയില്‍

കൊച്ചിയില്‍ മാങ്ങാലോറിയില്‍ കടത്താന്‍ ശ്രമിച്ച 160 കിലോ കഞ്ചാവ് പിടികൂടി. ഹൈദരാബാദില്‍ നിന്ന് മാങ്ങ കൊണ്ടുവന്ന ലോറിയില്‍ കടത്താന്‍ ശ്രമിച്ച കഞ്ചാവാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലായി. ലോറി ഡ്രൈവറും സഹായിയുമാണ് പിടിയിലായത്.

വാളയാര്‍ സ്വദേശി കുഞ്ഞുമോന്‍, പാലക്കാട് സ്വദേശി നന്ദകുമാര്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലഹരി മരുന്ന് കടത്തില്‍ ഉള്‍പ്പെടെ നിരവധി ക്രമിനല്‍ കേസുകളില്‍ നേരത്തെയും ഇവര്‍ അറസ്റ്റിലായിട്ടുണ്ട്. ആന്ധ്രയില്‍ നിന്നും വന്‍തോതില്‍ കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് കുഞ്ഞുമോനെന്ന് എക്സൈസ് വ്യക്തമാക്കി. എറണാകുളം മുളവുകാട് സ്വദേശിയായ ആന്റണിക്ക് വേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രതികള്‍ വെളിപ്പെടുത്തി. മാങ്ങ നിറച്ച പെട്ടിയുടെ ഉള്‍ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ബാറുകള്‍ അടച്ചതോടെ മയക്കുമരുന്ന് വിതരണത്തിന് സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സ്റ്റേറ്റ് എന്‍ഫോഴ്‌സമെന്റ് സ്‌ക്വാഡ് മേഖലയില്‍ പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.