Thursday, May 9, 2024
indiakeralaNews

കോവിഡ് ; കോണ്‍ഗ്രസ് നേതാവ് ഏക്‌നാഥ് ഗെയ്ക്വാദ് മരിച്ചു

മുംബൈ: കോവിഡ് ചികിത്സയിലായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മഹാരാഷ്ട്ര സഹമന്ത്രിയുമായ ഏക്‌നാഥ് ഗെയ്ക്വാദ് (81) നിര്യാതനായി . ബുധനാഴ്ച രാവിലെ പത്തിന് ബ്രീച്ച്കാന്‍ഡി ആശുപത്രിയിലായിരുന്നു അന്ത്യം.
1985 മുതല്‍ 2004 വരെ തുടര്‍ച്ചയായി നാലു തവണ ധാരാവിയില്‍ നിന്നുള്ള എംഎല്‍എ ആയിരുന്നു അദ്ദേഹം . 1999 ല്‍ മെഡിക്കല്‍ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക നീതി വകുപ്പുകളുടെ സഹമന്ത്രിയായി. 2004 മുതല്‍ 2014 കാലയളവില്‍ ലോക്‌സഭാംഗവുമായിരുന്നു .
2017 മുതല്‍ 2020 വരെ മുംബൈ കോണ്‍ഗ്രസ് അധ്യക്ഷനുമായിരുന്നു ഏക്‌നാഥ് ഗെയ്ക്വാദ്. മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രി വര്‍ഷ ഗെയ്ക്വാദിന്റെ മകളാണ്.