Tuesday, April 30, 2024
keralaNewspoliticsUncategorized

ബിനാമി ഇടപാടിലുള്ള 60 കള്ള് ഷാപ്പിന്റെ ലൈസന്‍സാണ് റദ്ദാക്കിയത്

തിരുവനന്തപുരം : സംസ്ഥാനത്ത് 12 ഗ്രൂപ്പുകളിലായി ബിനാമി ഇടപാടില്‍ നടത്തി വന്നിരുന്ന 60 കള്ള് ഷാപ്പുകളുടെ ലൈസന്‍സ് റദ്ദാക്കി. ബിനാമി ഇടപാടില്‍ നടത്തി വന്നിരുന്ന ഷാപ്പുകളുടെ ലൈസന്‍സാണ് റദ്ദാക്കിയത്. തൃശൂര്‍ സ്വദേശി ശ്രീധരനാണ് ബിനാമി ഇടപാടില്‍ തൃശൂര്‍, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലയില്‍ ഷാപ്പ് നടത്തിയത്. ദക്ഷിണ മേഖല ഇന്റലിജന്‍സ് അസി. കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. കള്ളില്‍ കലര്‍ത്താന്‍ സ്പിരിറ്റ് എത്തിച്ചിരുന്നുവെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.