Friday, May 17, 2024
keralaNews

തലയോലപ്പറമ്പില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു

വൈക്കം: തലയോലപ്പറമ്പില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു. കാര്‍ ഓടിച്ചിരുന്ന ബ്രഹ്‌മമംഗലം സ്വദേശി ചാക്കോ പുറത്തിറങ്ങിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്.

നീര്‍പ്പാറ ബ്രഹ്‌മമംഗലം റോഡില്‍ രാജന്‍ കവലയ്ക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് 12 നായിരുന്നു അപകടം.കാര്‍ കത്തുമ്പോള്‍ അതു വഴി എത്തിയ ഡി വൈ എഫ് ഐ തലയോലപറമ്പ് ബ്ലോക്ക് പ്രസിഡന്റ് ജിതിന്‍ ബോസ്,

മേഖല സെക്രട്ടറി ശരണ്‍കാന്ത് എന്നിവര്‍ സമീപത്തെ വീട്ടിലെ കൃഷിയ്ക്ക് നനയ്ക്കുന്ന ഹോസെടുത്ത് വെള്ളമൊഴിച്ചു തീ അണച്ചു പരിഭ്രാന്തി അകറ്റി.കടുത്തുരുത്തി, വൈക്കം ഫയര്‍ഫോഴ്‌സും തലയോലപറമ്പ് പോലിസും സ്ഥലത്തെത്തി. കാറിന്റ ഇന്ധനം ചോര്‍ന്നതിനെ തുടര്‍ന്നാണ് കാറിന് തീ പിടിച്ചതെന്നാണ് കരുതപ്പെടുന്നത്.