Wednesday, May 8, 2024
keralaNewsObituary

ലോഡ്ജിലെ കൊലപാതക കുറ്റം ഏറ്റെടുത്ത് പൊലീസില്‍ കീഴടങ്ങി യുവാവ്

കാസര്‍കോട്: കാസര്‍കോട് കാഞ്ഞങ്ങാട്ട് ലോഡ്ജില്‍ യുവതി വെട്ടേറ്റ് മരിച്ച നിലയില്‍. ഉദുമ ബാര മുക്കുന്നോത്ത് സ്വദേശിയായ ദേവിക (34)യാണ് മരിച്ചത്. സംഭവത്തില്‍ ബോവിക്കാനം സ്വദേശി സതീഷ് (34) പൊലീസ് കസ്റ്റഡിയിലായിട്ടുണ്ട്. കൊലപാതക കുറ്റം ഏറ്റെടുത്ത് ഇയാള്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. ഉച്ചയ്ക്കാണ് യുവതിയെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ഇവര്‍ ബ്യൂട്ടീഷനാണ്. 306 ാം നമ്പര്‍മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.