Sunday, May 5, 2024
educationkeralaNews

പുതുച്ചേരിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നു

വാക്‌സിനേഷനും പ്രതിരോധ പ്രവര്‍ത്തനങ്ങളും കോവിഡിന്റെ മൂര്‍ച്ച കുറച്ച പുതുച്ചേരിയില്‍ 16 മുതല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചു. 9 മുതല്‍ 12 വരെയുള്ള സ്‌കൂള്‍ ക്ലാസുകളും കോളജുകളുമാണു തുറക്കുകയെന്നു മുഖ്യമന്ത്രി എന്‍.രംഗസ്വാമി പറഞ്ഞു.

ഷിഫ്റ്റ് സമ്പ്രദായത്തിലാകും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുക. 50 ശതമാനം കുട്ടികള്‍ രാവിലെയും 50 ശതമാനം ഉച്ചയ്ക്കു ശേഷവും ഹാജരാകുന്ന രീതിയില്‍ ക്ലാസുകള്‍ ക്രമീകരിക്കും. കോവിഡ് കേസുകള്‍ വീണ്ടും കുറഞ്ഞാല്‍ മറ്റു ക്ലാസുകാര്‍ക്കു വേണ്ടി സ്‌കൂള്‍ തുറക്കുന്നതും പരിഗണിക്കും.

അതേസമയം, സമ്പൂര്‍ണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ സംസ്ഥാനമായി ഓഗസ്റ്റ് 15നു പുതുച്ചേരിയെ പ്രഖ്യാപിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നു ലഫ്.ഗവര്‍ണര്‍ തമിഴ്‌സൈ സൗന്ദര്‍രാജന്‍ പറഞ്ഞു.