Sunday, April 28, 2024
keralaNewsObituaryUncategorized

സമരം പിന്‍വലിച്ചു ; വിഐപി ഡ്യൂട്ടി ബഹിഷ്‌കരണം തുടരും

തിരുവനന്തപുരം : ഡോ. വന്ദനയുടെ കൊലപാതകത്തിന് പിന്നാലെ ആരംഭിച്ച സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു. നാളെ മുതല്‍ ഡ്യൂട്ടി എടുക്കുമെന്ന് കെജിഎംഒഎ അറിയിച്ചു. വിഐപി ഡ്യൂട്ടി ബഹിഷ്‌കരണം തുടരും. സര്‍ക്കാര്‍ എടുത്തത് പോസിറ്റീവ് ആയ സമീപനം എന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയുമായി ഡോക്ടര്‍മാരുടെ സംഘടനകള്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തീരുമാനം.