എരുമേലിയില്‍ മെഗാ ശുചിത്വ ക്യാംപയിന് 18 ന്
എരുമേലി: എരുമേലി പഞ്ചായത്തിനെ മാലിന്യമുക്തമാക്കാന്‍ മെഗാ ശുചിത്വ ക്യാംപയിന് 18 ന് നടക്കും. വിവിധ വകുപ്പുകള്‍, സംഘടനകള്‍, വ്യാപാരികള്‍, സ്കൂളുകള്‍ തുടങ്ങിയവരുടെ പങ്കാളിത്തതോടെയാണ് ശുചീകരണം നടത്തുന്നത്. 15 ന് ഉച്ചകഴിഞ്ഞ് ജനപ്രതിനിധികളും പഞ്ചായത്ത് ജീവനക്കാരും പഞ്ചായത്ത് ജങ്ഷനും പരിസരങ്ങളും വൃത്തിയാക്കും. 18 ന് 9 മുതല്‍ 10.30-വരെയാണ് മെഗാ ശുചീകരണം. 11ന് ശുചിത്വ സന്ദേശമുയര്‍ത്തി റാലി സെന്റ്തോമസ് ജംഗഷനില്‍ നിന്നും ആരംഭിച്ച് ദേവസ്വം ബോര്‍ഡ് ഹൈസ്കൂള്‍ മൈതാനത്തില്‍ സമാപിക്കും. പരിപാടിയുടെ നടത്തിപ്പിനായി ഗ്രാമപ്പഞ്ചായത്തില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ പ്രസിഡന്റ് മറിയാമ്മ സണ്ണി അധ്യക്ഷത വഹിച്ചു. ടി.എസ്. കൃഷ്ണകുമാര്‍, ബിനോയി ഇലവുങ്കല്‍, ബിബിന്‍ കൃഷ്ണ, നാസര്‍ പനച്ചി, വി.ഐ. അജി, അനിശ്രീ സാബു, വി.എ. മുജീബ് റഹ്മാന്, പി.ആര്. ഹരികുമാര്‍ തുടങ്ങി ജനപ്രതിനിധികള്‍, വിവിധ വകുപ്പ് തലത്തിലുള്ള ഉദ്യോഗസ്ഥര്‍, സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.