Friday, May 17, 2024
keralaNews

മേയ് 4 മുതല്‍ 9 വരെ സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം, സാധനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കാന്‍ കച്ചവടക്കാര്‍ മുന്‍ഗണന നല്‍കണമെന്ന് മുഖ്യമന്ത്രി

 

തിരുവനന്തപുരം  കൊവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ അടുത്ത ആഴ്ച കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മേയ് 4 മുതല്‍ 9 വരെ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. ടി.വി സീരിയല്‍ ഷൂട്ടിംഗ് നിറുത്തിവയ്ക്കും. പച്ചക്കറി, മീന്‍ മാര്‍ക്കറ്റിലെ കച്ചവടക്കാര്‍ 2 മീറ്റര്‍ അകലം പാലിച്ച് കച്ചവടം നടത്തണം. ഇവര്‍ രണ്ടു മാസ്‌ക് ധരിക്കുകയും വേണം. വീട്ടു സാധനങ്ങള്‍ വീട്ടിലെത്തിച്ചു നല്‍കാന്‍ കച്ചവടക്കാര്‍ മുന്‍ഗണന നല്‍കണം. ആവശ്യമുള്ള സാധനങ്ങളുടെ ലിസ്റ്റ് വാട്‌സ്ആപ്പില്‍ നല്‍കിയാല്‍ എത്തിക്കാന്‍ ഡെലിവറി സംവിധാനം ഒരുക്കണം.സംസ്ഥാനത്ത് പുതിയ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും. അടിയന്തര ഘട്ടത്തില്‍ ആയുര്‍വേദ ആശുപത്രികള്‍ കൊവിഡ് ചികിത്സ കേന്ദ്രങ്ങള്‍ ആക്കും. ഒന്നാം തരംഗത്തില്‍ നിന്ന് വ്യത്യസ്തമായി അടുത്ത സമ്ബര്‍ക്കത്തിലൂടെ അല്ലാതെയും രോഗം പകരും. വാക്‌സിനേഷന്‍കേന്ദ്രങ്ങളിലും പരിശോധന കേന്ദ്രങ്ങളിലും തിരക്ക് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അടുത്ത ഒരാഴ്ച കര്‍ക്കശമായ നിയന്ത്രണം ഏര്‍പ്പെടുത്തും. നാലാം തീയതി മുതല്‍ ഞായറാഴ്ച വരെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. നിയന്ത്രണവുമായി ബന്ധപ്പെട്ട് കൃത്യമായ മാനദണ്ഡം ഉണ്ടാകും. വിശദാംശം പിന്നീട് നല്‍കും. അതേപോലെ ചില കാര്യങ്ങള്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ആക്ട് ഉപയോഗിക്കേണ്ടി വരുന്നു. അത്തരം ഇടത്ത് അത് ഉപയോഗിക്കും. ഓക്‌സിജന്‍ ഗതാഗതത്തില്‍ ഒരു പ്രശ്‌നവും ഉണ്ടാവില്ലെന്ന് ഉറപ്പുവരുത്തും. പൊലീസ് അക്കാര്യത്തില്‍ ഫലപ്രദമായി ഇടപെടും. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാന്‍ ഇപ്പോള്‍ ആഭ്യന്തര സെക്രട്ടറിയും ആരോഗ്യ സെക്രട്ടറിയും പ്രവര്‍ത്തിക്കുന്നുണ്ട്. വ്യവസായ വകുപ്പ് സെക്രട്ടറിയെ കൂടി ഇക്കാര്യത്തില്‍ ഉള്‍പ്പെടുത്തി. ഓക്‌സിജന്‍ സിലിണ്ടറുമായി പോകുന്ന വാഹനങ്ങളില്‍ ഓക്‌സിജന്‍ എമര്‍ജന്‍സി സ്റ്റിക്കര്‍ പതിക്കണം. മുന്‍വശത്തും പിന്‍വശത്തും വ്യക്തമായി കാണാനാവണം. തിരക്കില്‍ വാഹനം പരിശോധന ഇല്ലാതെ വേഗം കടത്തിവിടാന്‍ ഇത് സഹായിക്കും. മരുന്നുകളും മെഡിക്കല്‍ ഉപകരണവുമായി പോകുന്ന വാഹനങ്ങളിലും ഇത്തരത്തില്‍ സ്റ്റിക്കര്‍ പതിക്കണം.ഓക്‌സിജന്‍ ഉല്‍പ്പാദകരുടെ യോഗം ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടത്തി. ലഭ്യത ഉറപ്പാക്കാന്‍ ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തില്‍ സമിതിയുണ്ടാക്കി. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെട്ട ഓക്‌സിജന്‍ വാ റൂം സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും ഉണ്ടാക്കും.

ഓരോ ജില്ലയിലും ലഭ്യമായ ഓക്‌സിജന്‍ സ്റ്റോക്കിന്റെ കണക്ക് ജില്ലാ കളക്ടര്‍മാര്‍ ശേഖരിക്കും. ടിവി സീരിയല്‍ ഷൂട്ടിങ് തത്കാലം നിര്‍ത്തിവെക്കും. പച്ചക്കറി മീന്‍ മാര്‍ക്കറ്റുകളില്‍ കച്ചവടക്കാര്‍ രണ്ട് മീറ്റര്‍ അകലം പാലിക്കണം. ഇവര്‍ രണ്ട് മാസ്‌കുകളും കൈയ്യുറയും ഉപയോഗിക്കണം. വീട്ടുസാധനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കാന്‍ കച്ചവടക്കാര്‍ മുന്തിയ പരിഗണന നല്‍കണം. ഡെലിവറി ബോയ്‌സിനെ നിര്‍ത്തുന്നത് നന്നായിരിക്കും. മാര്‍ക്കറ്റില്‍ തിരക്ക് കുറയ്ക്കാനാവും.പത്തനംതിട്ടയില്‍ വിവിധ സ്ഥലങ്ങളില്‍ അതിഥി തൊഴിലാളി ക്യാംപുകളില്‍ ആരോഗ്യ സംവിധാനം കൂടുതലായി ഉറപ്പാക്കി. അതിഥി തൊഴിലാളികള്‍ക്ക് മുന്‍ഗണനാ ക്രമത്തില്‍ വാക്‌സീന്‍ ലഭ്യമാക്കുന്നത് പരിഗണിക്കും. ഇഷ്ടിക കളങ്ങളില്‍ ജോലി ചെയ്യുന്ന അതിഥി തൊഴിലാളികള്‍ക്കിടയിലും രോഗവ്യാപനമുണ്ട്. ഇവിടെ ക്വാറന്റൈന്‍ ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കി. സാമൂഹിക വ്യാപനം ഇല്ലാതെ നടത്തുന്ന പ്രവര്‍ത്തനം നിര്‍ത്തിവെക്കണം. ബാങ്കുകളുടെ പ്രവര്‍ത്തി സമയം ഉച്ചക്ക് രണ്ട് വരെ നിജപ്പെടുത്തിയതാണ്. എന്നാല്‍ ചില ബാങ്കുകളുടെ ഏതാനും ശാഖകള്‍ ഇതിന് ശേഷവും പ്രവര്‍ത്തിക്കുന്നു. ചിലവ ഓഫീസിലെ പ്രവര്‍ത്തനം രണ്ട് മണിക്ക് അവസാനിപ്പിച്ച് ജീവനക്കാരെ ഓഫീസിന് പുറത്ത് ജോലിക്ക് നിശ്ചയിക്കുന്നു. അതിന് ടാര്‍ജറ്റ് നിശ്ചയിച്ച് കര്‍ക്കശമാക്കുന്നു. അത് ശരിയല്ല. ബാങ്കുകള്‍ രണ്ട് മണിക്ക് പ്രവര്‍ത്തനം അവസാനിപ്പിക്കണം.