Monday, May 6, 2024
keralaNews

സെക്രട്ടറിയേറ്റിനുള്ളില്‍ സിനിമാ സീരിയല്‍ ചിത്രീകരണങ്ങള്‍ക്ക് ഇനി അനുമതി നല്‍കില്ല

തിരുവനന്തപുരം സെക്രട്ടറിയേറ്റിനുള്ളില്‍ സിനിമാ സീരിയല്‍ ചിത്രീകരണങ്ങള്‍ക്ക് ഇനി അനുമതി നല്‍കില്ല. ചിത്രീകരണത്തിനായി വന്ന അപേക്ഷകള്‍ സര്‍ക്കാര്‍ തള്ളി. അതീവ സുരക്ഷാ മേഖലയായി കണ്ടതിനാലാണ് അനുമതി നിഷേധിച്ചതെന്നു ആഭ്യന്തര വകുപ്പ് അറിയിച്ചു. ഔദ്യോഗിക ആവശ്യങ്ങള്‍ക്കുള്ള ചിത്രീകരണം ഇനിമുതല്‍ പി.ആര്‍.ഡി ആയിരിക്കും നിര്‍വഹിക്കുക.