Tuesday, May 14, 2024
keralaLocal News

എയ്ഞ്ചല്‍വാലിയില്‍ ട്രക്ടര്‍ റാലി.

എരുമേലി. കേന്ദ്ര സർക്കാർ പാസ്സാക്കിയ വിവാദ കാർഷിക ബില്ലുകൾ പൂർണ്ണമായും പിൻവലിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ നടക്കുന്ന കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായി ട്രാക്ടർ റാലിയ്ക്ക് പിൻന്തുണയുമായി കേരള കർഷക സംരക്ഷണസമതി ട്രാക്ടർ റാലി നടത്തുന്നു. രാവിലെ 8.30 AM ന് എയ്ഞ്ചൽ വാലിയിൽ പ്രസിഡന്റ് പ്രകാശ് പുളിക്കൽ  ഉത്ഘടനം ചെയ്യുന്നതും ആദ്യാകാല കുടിയേറ്റ കർഷകനായ ഏബ്രഹാം കല്ലേകുളത്ത് റാലി ഫ്ലാഗ് ഓഫ് ചെയ്യുന്നതാണ്. വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ ഏറ്റുവാങ്ങി 12 PM സമാപിയ്ക്കും.സമാപന സമ്മേളനം കുടിയേറ്റ കർഷകനും നിരവധി കർഷക സമരങ്ങൾക്ക് നേതൃത്വം നൽകിയ കെ.പി.ഗംഗാധരൻ ആചാരി ഉത്ഘടനം ചെയ്യും. ഗ്രമപഞ്ചായത്തംഗം നാസർ പനച്ചി ആശംസ പ്രസംഗം നടത്തും. വിവിധ കേന്ദ്രങ്ങളിൽ കർഷക സംരക്ഷണ സമതി നേതാക്കളായ ജെയിംസ് ആലപ്പാട്ട് , ഒ.ജെ കുര്യൻ, കുട്ടപ്പൻ മഞപ്പള്ളിക്കുന്നേൽ ഉഷാകുമാരി രാധാകൃഷ്ണൻ , ബിജു കായ പ്ലാക്കൽ  ബിനു നിരപ്പേൽ , സജി കവളംമാക്കൽ എന്നിവർ പ്രസംഗിക്കുo.