Wednesday, May 15, 2024
keralaNews

അന്വേഷണപരിധിയിലേക്കു നടി കാവ്യാ മാധവനെ കൊണ്ടുവരാന്‍ നീക്കം നടക്കുന്നതായി അന്വേഷണ സംഘം

കൊച്ചി :നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിന്റെ അന്വേഷണപരിധിയിലേക്കു നടി കാവ്യാ മാധവനെ കൊണ്ടുവരാന്‍ കൃത്യമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ നീക്കം നടക്കുന്നതായി അന്വേഷണ സംഘം സംശയിക്കുന്നു. കേസിന്റെ ഫോക്കസ് ദിലീപില്‍ നിന്നു കാവ്യാ മാധവനിലേക്കു മാറ്റാനുള്ള ബോധപൂര്‍വമായ ശ്രമമാണു ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടി.എന്‍.സുരാജിന്റേതായി പുറത്തുവന്ന ശബ്ദരേഖയിലുള്ളതെന്നാണ് അവരുടെ നിഗമനം.

ദിലീപിന്റെ അറിവോടെയാണോ ഇക്കാര്യം സുരാജ് പറയുന്നതെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. ദിലീപും കാവ്യാ മാധവനും തമ്മിലുള്ള സംഭാഷണങ്ങളുടെ ചില ശബ്ദരേഖകളും അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ‘എനിക്കു നിങ്ങളെ ഭയമാണെ’ന്നു കാവ്യ കരഞ്ഞുകൊണ്ടു പറയുന്നത് ഇക്കൂട്ടത്തിലുണ്ടെന്ന് അവര്‍ സൂചിപ്പിക്കുന്നു.സൈബര്‍ ഹാക്കര്‍ സായ്ശങ്കറിന്റെ ഫോണില്‍ നിന്നാണു കാവ്യയും ദിലീപും തമ്മിലുള്ള സംഭാഷണങ്ങള്‍ അടങ്ങുന്ന ഡിജിറ്റല്‍ ഫയലുകള്‍ ക്രൈംബ്രാഞ്ചിനു ലഭിച്ചത്.