Sunday, April 28, 2024
keralaNewspolitics

ചരിത്ര കോണ്‍ഗ്രസിലെ അക്രമണങ്ങളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ഗവര്‍ണര്‍

തിരുവനന്തപുരം: ഗവര്‍ണര്‍-സര്‍ക്കാര്‍ ഏറ്റുമുട്ടല്‍ പുതിയ തലത്തിലേക്ക്.കണ്ണൂര്‍ സര്‍വകലാശാലയിലെ അനധികൃത നിയമനം, ചരിത്ര കോണ്‍ഗ്രസില്‍ ഉണ്ടായ സംഭവം എന്നിവയില്‍ ഗവര്‍ണര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രാജ്ഭവനില്‍ പ്രത്യേകം വാര്‍ത്ത സമ്മേളനം വിളിച്ചാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയുടെ കടുത്ത വിമര്‍ശനത്തിന് മറുപടി നല്‍കുന്നു.ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഇടപെട്ടുവെന്ന ഗവര്‍ണറുടെ പരാതി.ചരിത്ര കോണ്‍ഗ്രസില്‍ തനിക്കെതിരെ നടന്നത് വധശ്രമമാണെന്ന് തെളിയിക്കാന്‍ കൂടുതല്‍ ദൃശ്യങ്ങളും പി ആര്‍ ഡി വഴി ഗവര്‍ണര്‍ പുറത്തുവിട്ടു.പത്ര സമ്മേളനം നടക്കുന്ന സ്ഥലത്ത് തന്നെ പ്രത്യേകം തയ്യാറാക്കിയ സ്‌ക്രീനിലാണ് വീഡിയോ കാണിക്കുന്നത്. ആദ്യം തനിക്കെതിരെ നടന്ന ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് ഗവര്‍ണര്‍ പുറത്തുവിട്ടത്. രാജ്ഭവന്‍ ചിത്രീകരിച്ച വീഡിയോ അല്ല പുറത്തുവിടുന്നതെന്നും സര്‍ക്കാറും മീഡിയകളും ചിത്രീകരിച്ച വീഡിയോയാണ് പുറത്തുവിടുന്നതെന്നും അദ്ദേഹം പറഞ്ഞു.ചീഫ് സെക്രട്ടറിയെ വിട്ട് സര്‍ക്കാര്‍ അനുനയ നീക്കത്തിന് ശ്രമിച്ചെങ്കിലും ഗവര്‍ണര്‍ വഴങ്ങിയില്ല. ചരിത്ര കോണ്‍ഗ്രസില്‍ നടന്നത് സ്വമേധയാ കേസെടുക്കേണ്ട സംഭവമാണെന്നും ഐപിസി പ്രകാരം ശിക്ഷിക്കപ്പെടണമെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ഗവര്‍ണര്‍ വായിച്ചു.വീഡിയോ ചിത്രങ്ങള്‍ കണ്ടശേഷം സംസാരിക്കാമെന്ന് ഗവര്‍ണര്‍.
ഗവര്‍ണറെ തടഞ്ഞാലുണ്ടാകുന്ന ശിക്ഷയും വായിച്ചു.ചരിത്ര കോണ്‍ഗ്രസിലെ പ്രതിഷേധത്തിന്റെ ഭാഗമായി കേസെടുക്കാതിരിക്കാന്‍ സര്‍ക്കാരിലെ ഉന്നതന്‍ ഇടപെട്ടു.ഗവര്‍ണറെ തടഞ്ഞാല്‍ ഏഴ് വര്‍ഷം തടവും,പിഴയുമാണ് ശിക്ഷ ആക്രമണത്തില്‍ സ്വമേധയ കേസെടുക്കണമായിരുന്നു.

കെ. കെ രാഗേഷിനെതിരെ ഗുരുതര ആരോപണവുമായി ഗവർണർ.കെ.കെ രാഗേഷിനെതിരെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചു.പോലീസിനെ തടഞ്ഞ് കെ കെ രാഗേഷ് ഗവര്‍ണര്‍ .ഗവര്‍ണര്‍ അസാധാരണ പത്ര സമ്മേളനം വിളിച്ച് സര്‍ക്കാരിനും – മുഖ്യ മന്ത്രിക്കുമെതിരെ സംസാരിക്കുന്നു.കണ്ണൂർ ചരിത്ര കോൺഗ്രസിൽ സംഭവിച്ചതെല്ലാം പോലീസിന്റെ കൺമുന്നിലാണെന്ന് ഗവർണർ.കറുത്ത വസ്ത്രം ധരിച്ചവർക്കെതിരെ കേസെടുത്ത സംസ്ഥാനത്താണ് ഇത് നടന്നതെന്നും ഗവർണർ.