Saturday, May 4, 2024
keralaNewspolitics

കേരളത്തില്‍ നിക്ഷേപ അന്തരീക്ഷം മെച്ചപ്പെടുത്താന്‍ 770 കോടി

തിരുവനന്തപുരം : സംസ്ഥാന ബജറ്റില്‍ നിക്ഷേപ സൗഹൃദ പദ്ധതികളുടെ നടത്തിപ്പിനായി 770 കോടി രൂപ ബജറ്റില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പ്രഖ്യാപിച്ചു. സംസ്ഥാനത്തെ വ്യവസായ പാര്‍ക്കുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി 31.75 കോടി രൂപ വകയിരുത്തിയതായും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ വ്യക്തമാക്കി.കേരള വ്യവസായ വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡിന് 122.50 കോടി രൂപ, കെഎസ്ഐഡിസി മുഖേന വ്യവസായ വളര്‍ച്ചാ കേന്ദ്രങ്ങള്‍ക്ക് 11. 25 കോടി രൂപ,                                                                                                                               കുറ്റ്യാടിയിലെ നാളികേര വികസന ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് ഉള്‍പ്പടെ കെഎസ്ഐഡിസിക്ക് കീഴിലെ വിവിധ വ്യവസായ പാര്‍ക്കുകള്‍ക്ക് 31.75 കോടി രൂപ, കിന്‍ഫ്രക്ക് 335.50 കോടി രൂപ, പെട്രോ കെമിക്കല്‍ വ്യവസായങ്ങളുടെ വികസനത്തിനായി 44 കോടി രൂപ , തൊടുപുഴ മുട്ടത്തെ കിന്‍ഫ്രയുടെ സ്പൈസസ് പാര്‍ക്കിന് 45 കോടി രൂപ എന്നിവ വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു. മേക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കുമെന്നും ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഇതിനായി 1000 കോടി രൂപ അധികമായി അനുവദിക്കുമെന്നും മന്ത്രി പറഞ്ഞു.                                                                                             മേക്ക് ഇന്‍ ഇന്ത്യ മാതൃകയിലാണ് സംസ്ഥാനത്ത് ‘മേക്ക് ഇന്‍ കേരള’ പദ്ധതി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ വികസിപ്പിക്കുന്നത്. കര്‍ഷക സ്റ്റാര്‍ട്ടപ്പുകള്‍ക്കായിരിക്കും മേക്ക് ഇന്‍ കേരളയില്‍ പ്രാമുഖ്യം നല്‍കുക. വിദഗ്ധ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുന്നതെന്ന് ധനമന്ത്രി പറഞ്ഞു. യുവാക്കളെ കേരളത്തില്‍ തന്നെ പിടിച്ചു നിര്‍ത്താനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.                                                                 ഭൂമിയുടെ ന്യായ വില കൂട്ടി, കെട്ടിട നികുതിയിലും വര്‍ധനവ്    ഭൂമിയുടെ ന്യായവിലയില്‍ 20% വര്‍ധനവാണ് സര്‍ക്കാര്‍ കൂട്ടിയത്. ഭൂമി, കെട്ടിട നികുതിയില്‍ വലിയ പരിഷ്‌കാരമാണ് വരുത്തിയത്. ഒഴിഞ്ഞു കിടക്കുന്ന കെട്ടിട്ടങ്ങള്‍ക്ക് പ്രത്യേക നികുതി കൊണ്ട് വരും. ഒന്നിലേറെ വീടുകള്‍ക്ക് പ്രത്യേക നികുതി ഏര്‍പ്പെടുത്തു.                                            പട്ടയ ഭൂമിയിലെ നികുതി ഭൂനിവിയോഗത്തിന് അനുസരിച്ച് പരിഷ്‌കരിക്കുമെന്നും ബജറ്റില്‍ പറയുന്നു. ത?ദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ഈടാക്കുന്ന കെട്ടിട നികുതി കുറേക്കാലമായി നടപ്പാക്കിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. അപേക്ഷാ ഫീസ്, ?കെട്ടിട നിര്‍മാണത്തിനുള്ള പെര്‍മിറ്റ് ഫീസ് എന്നിവയും പരിഷ്‌കരിക്കും. ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകള്‍ക്കും പുതിയതായി നിര്‍മിച്ചതും ഒഴിഞ്ഞു കിടക്കുന്നതുമായ വീടുകള്‍ക്കും നികുതിയും ചുമത്തും. ഭൂമി, കെട്ടിട നികുതി പരിഷ്‌കാരത്തിലൂടെ ഏകദേശം 1000 കോടിയുടെ വരുമാന വര്‍ധനവാണ് സംസ്ഥാന സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. ഖനന മേഖലയില്‍ നികുതി വര്‍ധിപ്പിക്കാനും പാറകളുടെ വലിപ്പവും തരവും അടിസ്ഥാനത്തില്‍ റോയല്‍റ്റി പരിഷ്‌കരിക്കാനും തീരുമാനമായി.

ബജറ്റില്‍ അവഗണന വ്യാപാരി വ്യവസായി ഏകോപന സമിതി                                             ബജറ്റ് നിത്യജീവിത ചെലവും, ഇന്ധന വില വര്‍ദ്ധനയും, ചെറുകിട വ്യാപാര-വ്യവസായ-സേവന മേഖലകളെ സാരമായി ബാധിക്കുമെന്നും, സമസ്ത മേഖലയേയും പരിഗണിച്ച ബജറ്റ് റീട്ടെയില്‍ വ്യാപാര മേഖലയെ സ്പര്‍ശിച്ചില്ലായെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി. 2017ല്‍ നിര്‍ത്തലാക്കിയ വാറ്റ് നികുതി സംബന്ധിച്ച കുടിശ്ശിക തര്‍ക്കങ്ങള്‍ പരിഹരിക്കുവാന്‍ നിര്‍ദേശമില്ലായെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റപ്പെടുത്തി.                                                                        കഴിഞ്ഞ ബജറ്റില്‍ വിട്ടു പോയതും, സംഘടന ചൂണ്ടികാട്ടിയതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ന്നുള്ള ബജറ്റ് ചര്‍ച്ചയില്‍ ധനമന്ത്രി ചെറുകിട വ്യാപാരികള്‍ക്കുള്ള കോവിഡ് സമാശ്വാസ പദ്ധതിയായി വായ്പാ സബ്‌സിഡി ഇനത്തില്‍ നിയമസഭയില്‍ പ്രഖ്യാപിച്ച 1000 കോടി രൂപയുടെ ആനുകൂല്യം ഒരു വ്യാപാരിക്കും ലഭിച്ചിട്ടില്ല. വാര്‍ഷിക വിഹിതം കൃത്യമായി അടച്ച് അംഗത്വം നിലനിര്‍ത്തുന്ന വ്യാപാരിളുടെ ക്ഷേമനിധി പെന്‍ഷന്‍ 1600 രൂപയില്‍ നിന്നും 1350 ആക്കി ചുരുക്കിയ നടപടി മാറ്റമില്ലാതെ തുടരുന്നതും അവശതയനുഭവിക്കുന്ന മുതിര്‍ന്ന വ്യാപാരികളുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പിക്കുന്ന നടപടിയാണ്.നികുതിയിനത്തിലെ ഏതൊരു വര്‍ദ്ധനവും സാധാരണക്കാരന്റെ മാസ കുടുംബ ബജറ്റ് വര്‍ദ്ധിക്കും.                                                                                                                        മിച്ചം വരുന്ന തുച്ഛം തുക മാത്രമാകും നാട്ടിലെ കച്ചവട സ്ഥാപനത്തിലെത്തുകയുള്ളു. ചെറുകിട വ്യാപാര മേഖലയിലൂടെ നിരന്തരമൊഴുകി സര്‍ക്കാരിന് വന്‍ തോതില്‍ നികുതി പണമായി പെരുകേണ്ട കറന്‍സിയില്‍ വന്‍ തോതില്‍ കുറവു വരുന്നതും, സംസ്ഥാനത്തിന്റെ പൊതു വരവിനെ സാരമായി ബാധിക്കും.വ്യാപാരികളുടെ വിഷയങ്ങള്‍ ധനമന്ത്രി വളരെ ഗൗരവത്തോടെ കാണുമെന്ന പ്രതീക്ഷയാണ് വ്യാപാരികള്‍ക്കുള്ളതെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റെ് എസ്. എസ്. മനോജ് പറഞ്ഞു