Thursday, May 16, 2024
keralaNews

എസ്എന്‍ഡിപി യൂണിയന്‍ തെരഞ്ഞെടുപ്പ് നിര്‍ത്തി വെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്.

എസ്എന്‍ഡിപി യൂണിയന്‍ തെരഞ്ഞെടുപ്പ് നിര്‍ത്തി വെയ്ക്കാന്‍ ഹൈക്കോടതി ഉത്തരവ്. കൊറോണയുടെ പശ്ചാത്തലത്തില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്താനാകില്ലെന്ന് കോടതി പറഞ്ഞു. സാഹചര്യം സാധാരണ നിലയിലാകുന്നതു വരെ തെരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കാനാണ് നിര്‍ദ്ദേശം. ഇത് സംബന്ധിച്ച് ഉത്തരവിറക്കാന്‍ ചീഫ് സെക്രട്ടറിയ്ക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.എസ്എന്‍ഡിപി യോഗം വിമോചന സംയുക്ത സമരസമിതി നല്‍കിയ ഹര്‍ജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ ഉത്തരവ്. കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ യൂണിയന്‍ തെരഞ്ഞെടുപ്പിന് അനുമതി നല്‍കിയ സര്‍ക്കാര്‍ നടപടിയില്‍ ഹൈക്കോടതി അതൃപ്തി രേഖപെടുത്തിയിട്ടുണ്ട്.ഈ മാസം 22-ാം തീയതി എസ്എന്‍ഡിപി യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്താനായിരുന്നു സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നത്.