Saturday, May 4, 2024
HealthkeralaNews

സംസ്ഥാനത്ത് അഞ്ചു ലക്ഷം കടന്ന് കോവിഡ് രോഗികള്‍

സംസ്ഥാനത്ത് ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 5 ലക്ഷം കടന്നു. 5,02,719 പേര്‍ക്കാണ് ഇതുവരെ രോഗം ബാധിച്ചത്.പുതുതായി 7007 പേര്‍ക്ക് രോഗം ബാധിച്ചതോടെ കേരളത്തില്‍ കൊറോണ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 78,000 കടന്നു. 78,420 പേരാണ് വിവിധ ജില്ലകളില്‍ ചികിത്സയിലുള്ളത്. ഇന്ന് 29 മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1,771 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷമാണ് സ്ഥിരീകരിക്കുക. അനൗദ്യോഗിക കണക്കുകള്‍ പ്രകാരം കേരളത്തിലെ മരണ സംഖ്യ 1,800നും മുകളിലാണ്.അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 3,15,246 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2,96,212 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 19,034 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 2028 പേരെയാണ് ഇന്ന് മാത്രം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.