Tuesday, May 14, 2024
indiaLocal NewsNews

എരുമേലിയില്‍ പ്ലാന്റിന്റെ പ്രവര്‍ത്തനം വിലയിരുത്തി കേന്ദ്ര സംഘം

എരുമേലി: കേന്ദ്ര സ്വച്ഛ് ഭാരത് മിഷന്‍ (ഗ്രാമീണ്‍) ഫെയ്‌സ് -2 പദ്ധതി പ്രകാരം സംസ്ഥാനത്ത് വിവിധ വില്ലേജുകളില്‍ നിര്‍മിച്ചിട്ടുള്ള ഖര ദ്രവ്യ മാലിന്യ നിര്‍മാര്‍ജന പദ്ധതികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേന്ദ്ര സംഘം എത്തി .                                    കേന്ദ്ര ധനസഹായത്തോടെ സംസ്ഥാന ശുചിത്വമിഷനാണ് സംസ്ഥാനത്ത് 20 വില്ലേജുകളിലായി 20 ഓളം ബയോ ഗ്യാസ് പ്ലാന്റ് നിര്‍മ്മിച്ചിരിക്കുന്നത് .വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമായി എരുമേലി പോലീസ് സ്റ്റേഷന്‍ ക്യാമ്പില്‍ നിര്‍മ്മിച്ച ബയോഗ്യാസ് പ്ലാന്റിന്റെ പ്രവര്‍ത്തനവും സഘം വിലയിരുത്തി .                                   കേന്ദ്ര ജല വിഭവ വകുപ്പ് ( ഡി ഡി ഡബ്ല്യു എസ് ) അസിസ്റ്റന്റ് ഡയറക്ടര്‍ ജ്യോതിക നാഗ വന്‍ഷിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത് . കോട്ടയം ജില്ല ശുചിത്വ മിഷന്‍ കോഡിനേറ്റര്‍ ലക്ഷ്മി പ്രസാദ് , അസിസ്റ്റന്റ് കോഡിനേറ്റര്‍ ജയകൃഷ്ണന്‍ പി കെ,                                                                                    എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ സണ്ണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ലിസി സജി , നാസര്‍ പനച്ചി , പ്രകാശ് പള്ളിക്കൂടം എന്നിവരും എരുമേലിയില്‍ നടന്ന പരിശോധനകളില്‍ പങ്കെടുത്തു.