Friday, May 3, 2024
keralaNews

വീട് കേന്ദ്രീകരിച്ച് ലക്ഷങ്ങള്‍ വിലമതിക്കുന്ന കസ്തൂരി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്

എറണാകുളം: വീട് കേന്ദ്രീകരിച്ച് കസ്തൂരി തൈലമുണ്ടാക്കുന്ന ലക്ഷങ്ങള്‍ വിലമതിക്കുന്ന കസ്തൂരി വില്‍പന നടത്തുന്നതിനിടെ നാല് പേര്‍ പിടിയിലായി. ചെങ്ങമനാടുള്ള വീട്ടില്‍ വില്‍പന നടത്തുന്നതിനിടെയാണ് നാലവര്‍ സംഘം അറസ്റ്റിലായത്. വീട്ടുടമ ശിവജി, വിനോദ്, അബൂബക്കര്‍, സുല്‍ഫി എന്നിവരെയാണ് പോലീസ് പിടികൂടിയത്.ഇരുപതോളം പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ മിന്നല്‍ പരിശോധനയിലാണ് കസ്തൂരി വില്‍ക്കുന്നത് കണ്ടെത്തിയത്. അന്വേഷണസംഘത്തെ കണ്ട് സോഫയ്ക്ക് താഴെ വലിച്ചെറിഞ്ഞ വിവിധ വലുപ്പത്തിലുള്ള എട്ട് കസ്തൂരികളും പോലീസ് കണ്ടെടുത്തു. രണ്ടിഞ്ച് വ്യാസമുള്ള മൂന്ന് കസ്തൂരികളും ചെറിയ ഏതാനം കസ്തൂരികളുമാണ് പിടിച്ചെടുത്തത്. വിനോദും സുല്‍ഫിയും ശിവജിയ്ക്ക് വേണ്ടി കസ്തൂരി വില്‍ക്കാനെത്തിയതായിരുന്നു. അതിനിടെയിലാണ് ഇടനിലക്കാരനായ അബൂബക്കര്‍ ഉള്‍പ്പെടെയുള്ളവര്‍ പിടിയിലായത്. നാലംഗ സംഘത്തെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ മാളയിലെ സ്ത്രീയാണ് കസ്തൂരി വില്‍പനയുടെ പിന്നിലെ മുഖ്യകണ്ണിയെന്ന് സൂചന ലഭിച്ചിട്ടുണ്ട്. എട്ട് കസ്തൂരികളും സുല്‍ഫിയുടെ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഹിമാലയന്‍ പ്രദേശങ്ങളില്‍ മാത്രം കാണപ്പെടുന്ന ആണ്‍ കസ്തൂരിമാനുകളുടെ വയറിന്റെ അടിഭാഗത്തെ ഗ്രന്ഥിയാലാണ് സുഗന്ധം പരത്തുന്ന കസ്തരൂരി ലഭിക്കുന്നത്.