Wednesday, May 1, 2024
keralaNews

കൈക്കൂലിപ്പണത്തിന്റെ വിനിയോഗത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം തുടങ്ങി.

തിരുവനന്തപുരം എംജി സര്‍വകലാശാലയിലെ കോഴക്കേസില്‍ കൈക്കൂലിപ്പണത്തിന്റെ വിനിയോഗത്തെക്കുറിച്ച് വിജിലന്‍സ് അന്വേഷണം തുടങ്ങി. കോഴയുടെ വിഹിതം മറ്റ് ജീവനക്കാര്‍ കൈപ്പറ്റിയോ എന്ന് സ്ഥിരീകരിക്കുകയാണ് ലക്ഷ്യം. പ്രതി എല്‍സിയുടെ നിയമന രേഖകള്‍ പരിശോധിച്ച വിജിലന്‍സ് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സര്‍വകലാശാല നിയോഗിച്ച സിന്‍ഡിക്കേറ്റ് സമിതിയും അന്വേഷണം തുടങ്ങി.