Saturday, May 4, 2024
keralaNews

വലിയ തേനീച്ച കൂട്ട ആക്രമണത്തില്‍ വയോധികന്‍ മരിച്ചു.

കണ്ണൂര്‍ :കല്യാശ്ശേരി സെന്‍ട്രലില്‍ വലിയ തേനീച്ചയുടെ കൂട്ട ആക്രമണത്തില്‍ വയോധികന്‍ മരിച്ചു. കരിക്കാട്ട് മുത്തപ്പന്‍ ക്ഷേത്രം മടപ്പുരക്ക് സമീപം കണ്ണാടിയന്‍ കുഞ്ഞിരാമന്‍ (79) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 9.30 ന് വയലില്‍ പശുവിനെ കെട്ടാന്‍ പോയ സമയത്താണ് വലിയ തേനീച്ചയുടെ കുത്തേറ്റത്. നാട്ടുകാര്‍ ചേര്‍ന്ന് പാപ്പിനിശേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ഇതിനിടയില്‍ കടന്നല്‍ കുത്തേറ്റു ഒരു വിദ്യാര്‍ഥിയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാട്ടുകാരില്‍ ചിലരെ അക്രമിച്ചെങ്കിലും പരുക്ക് ഗുരുതരമല്ല.