Thursday, April 25, 2024
keralaNewsObituary

 എഎസ്‌ഐയുടെ വീട്ടിലെ ഷെഡ്ഡില്‍ യുവാവ് തൂങ്ങിമരിച്ചു

ആലപ്പുഴ: ആലപ്പുഴയില്‍ എഎസ്‌ഐയുടെ വീട്ടില്‍ യുവാവ് തൂങ്ങിമരിച്ച നിലയില്‍. തൃക്കുന്നപ്പുഴ വലിയപറമ്പ് സ്വദേശി സ്വദേശി സൂരജാണ് (24) ആണ് മരിച്ചത്. ആലപ്പുഴ കനകക്കുന്ന് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ സുരേഷ് കുമാറിന്റെ കുടുംബ വീട്ടിലെ ഷെഡ്ഡിലാണ് യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. രാവിലെ വീട്ടുകാര് ഉണര്‍ന്നപ്പോഴാണ് മൃതദേഹം കണ്ടത്. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് സൂരജ് മരിച്ചതെന്നാണ് പൊലീസ് സംശയം. ഇന്നലെ രാത്രി സൂരജ് ഈ വീട്ടില്‍ എത്തിയിരുന്നു.