Saturday, May 4, 2024
Local NewsNews

കാഞ്ഞിരപ്പള്ളിയില്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു

കാഞ്ഞിരപ്പള്ളി: ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വിഴിക്കത്തോട് ലക്ഷ്മിപുരം ഭാഗത്ത് പറഞ്ഞുകാട്ടു വീട്ടില്‍ ഷിബു പി.ബി (50) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.ഇയാള്‍ ഇന്നലെ രാത്രി 9: 30 മണിയോടുകൂടി വീട്ടില്‍ വച്ച് ഭാര്യയുമായി വാക്ക് തര്‍ക്കം ഉണ്ടാവുകയും തുടര്‍ന്ന് ജനലില്‍ ഇരുന്ന വാക്കത്തിയെടുത്ത് ഇവരുടെ തലയില്‍ വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.പരാതിയെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.കാഞ്ഞിരപ്പള്ളി സ്റ്റേഷന്‍ എസ്.എച്ച്. ഓ നിര്‍മ്മല്‍ ബോസ്,എസ്.ഐ ഗോപകുമാര്‍.സി.പി.ഓ മാരായ നൗഷാദ്,ബിനോ,ബിനു തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.