Wednesday, May 1, 2024
keralaNewsObituary

അധ്യാപിക വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ യുവതിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. വെള്ളറട പുലിയൂര്‍ശാല ചരിവുവിള വീട്ടില്‍ ശ്രീലതിക (38)യെ ആണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാറശാല കരുമാനൂര്‍ സ്വദേശി അശോക് കുമാറിന്റെ ഭാര്യയാണ് ശ്രീലതിക. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പൊലീസ് നല്‍കുന്ന പ്രാഥമിക വിവരം.  ശ്രീലതിക ഭര്‍ത്താവായ അശോക് കുമാറിന്റെ വീട്ടിലായിരുന്നു. ഇവിടെ നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് പുലിയൂര്‍ശാലയിലെ കുടുംബവീട്ടിലേക്ക് എത്തിയത്. തുടര്‍ന്ന് രാത്രിയോടെ ജീവനൊടുക്കുകയായിരുന്നു. രാത്രി ഒന്‍പത് മണിയോടെയാണ് യുവതിയെ മുറിയിലെ ഫാനില്‍വെള്ളറട പൊലീസ് സ്ഥലത്തെത്തി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.