Friday, May 17, 2024
keralaLocal NewsNews

മൂലക്കയം – കിസുമം, ചേനപ്പാടി – ചെന്നാംകുന്ന് പാലങ്ങള്‍ നിര്‍മ്മാണങ്ങള്‍ക്ക് പ്രാരംഭ നടപടി

എരുമേലി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡില്‍ മൂലക്കയം ഭാഗത്ത് പമ്പാനദിയ്ക്ക് കുറുകെ പത്തനംതിട്ട ജില്ലയിലെ കിസുമവുമായി ബന്ധിപ്പിക്കുന്നതും,എരുമേലി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ചേനപ്പാടി – ചെന്നാംകുന്ന് ഭാഗത്ത് മണിമലയാറില്‍ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലത്തിലെ വാളക്കയമായും ബന്ധിപ്പിക്കുന്നതുമായ

പുതിയ ചെക്ക് ഡാം കം ബ്രിഡ്ജ് നിര്‍മ്മിക്കുന്നതിന്റെ ഇന്‍വെസ്റ്റിഗേഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന്റെ ഭാഗമായി എം എല്‍ എ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കലിന്റെ നേതൃത്വത്തില്‍ സ്ഥലം സന്ദര്‍ശിച്ചു. വാര്‍ഡംഗമായ മാത്യൂ ജോസഫ്,കേരള കോണ്‍ഗ്രസ് വാര്‍ഡ് കമ്മറ്റി പ്രസിഡന്റ് ജിന്‍സ് വടക്കേല്‍, ടോം കാലാപറമ്പില്‍,എം എല്‍ എ സര്‍വ്വീസ് ആര്‍മി കണ്‍വീനര്‍ അജ്മല്‍, മേജര്‍ ഇറിഗേഷന്‍ കോട്ടയം ഡിവിഷണല്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ മോളിക്കുട്ടി മാനുവല്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.