Friday, May 17, 2024
keralaLocal NewsNews

കാളകെട്ടിയില്‍ കാട്ടുപോത്തും കാട്ടാനകളും ഇറങ്ങുന്നു

എരുമേലി: ശബരിമല വനാതിര്‍ത്തി മേഖലയായ കാളകെട്ടിയില്‍ കാട്ടുപോത്തും കാട്ടാനകളും ഇറങ്ങുന്നത് പതിവാകുന്നു. കാളകെട്ടി ശിവക്ഷേത്രത്തിന് സമീപവും, അഴുത നദിക്ക് സമീപവുമായാണ് കാട്ടുപോത്തും കാട്ടാന കൂട്ടവും ഇറങ്ങിയത് . കഴിഞ്ഞ കുറേ ദിവസങ്ങളിലായി കാട്ടാനകള്‍ സ്ഥിരമായി ഉച്ചയ്ക്ക് ശേഷമാണ് ഈ മേഖലയില്‍ കൂടി കടന്നു പോകുന്നത് .കാളകെട്ടി വനമേഖലയില്‍ കറങ്ങി നടക്കുന്ന കാട്ടാനകള്‍ മുണ്ടക്കയം സമാന്തര പാത കടന്ന് അഴുത നദിയിലേക്ക് ഇറങ്ങുന്നതും പതിവാണെന്നും നാട്ടുകാര്‍ പറഞ്ഞു. കാട്ടുപോത്തുകള്‍ ശിവക്ഷേത്രത്തില്‍ സ്ഥിരം സന്ദര്‍ശകരായി മാറിയിരിക്കുകയാണെന്നും ക്ഷേത്രഭാരവാഹികള്‍ പറയുന്നു .
ഇതോടൊപ്പമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാന കൂട്ടവും എത്തുന്നത് . പിടിയാനകൂട്ടമാണ് കഴിഞ്ഞ ദിവസങ്ങളില്‍ കാണപ്പെട്ടന്നത് . എന്നാല്‍ നാട്ടുകാര്‍ക്ക് വന്യജീവികളെ കൊണ്ട് ബുദ്ധിമുട്ടില്ലെങ്കിലും – താമസക്കാര്‍ ആശങ്കയുണ്ട്. സമാന്തര പാതയില്‍ കൂടിയുള്ള വാഹനയാത്രക്കാരും ആശങ്കയിലാണ് .

കാളകെട്ടിയില്‍ അഴുത നദിയിലേക്ക് ഇറങ്ങുന്ന കാട്ടാനകള്‍