Wednesday, May 8, 2024
keralaNews

പെരുനാട്ടില്‍ കാട്ടു പന്നിയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്ക്

പെരുനാട്: കാട്ടുപന്നിയുടെ ആക്രമണത്തില്‍ ടാപ്പിംഗ് തൊഴിലാളിക്ക് പരിക്കേറ്റു. റാന്നി പെരുനാട് മാമ്പാറ മട്ടയ്ക്കല്‍ രാജനാണ് കാട്ടു പന്നിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാരിയെല്ലുകള്‍ക്ക് പൊട്ടലും ശരീരമാസകലം മുറിവുകളും ഉണ്ട്.                     കാവനാല്‍ ക്ഷേത്രത്തിനു സമീപമുള്ള തോട്ടത്തില്‍ ടാപ്പിംഗ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ കഴിഞ്ഞ ദിവസമാണ് രാജന് കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. തൊട്ടടുത്ത തോട്ടത്തിലെ തൊഴിലാളികളും തോട്ടമുടമയും ഓടിച്ചെന്ന് താഴെ വീണു കിടന്ന രാജനെ പെരുനാട് ആശുപത്രിയിലും – പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയും – തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.