Wednesday, May 1, 2024
keralaNews

തിരുവല്ലയില്‍ സ്‌കൂള്‍ ഹോസ്റ്റലില്‍ 12 വയസ്സുകാരന് പീഡനം.

പത്തനംതിട്ട :സ്‌കൂള്‍ ഹോസ്റ്റലില്‍ 12 വയസ്സുകാരന് പീഡനം. തിരുവല്ലയിലെ സ്വകാര്യ സ്‌കൂള്‍ ഹോസ്റ്റലിലാണ് സംഭവം.സീനിയര്‍ വിദ്യാര്‍ഥികളാണു പീഡിപ്പിച്ചത്. പുറത്തു പറഞ്ഞാല്‍ കൊല്ലുമെന്നു ഭീഷണിപ്പെടുത്തിയായിരുന്നു പീഡനം. മാതാവിന്റെ സഹോദരിയോടാണു കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്. കുട്ടിയുടെ അമ്മ ഇന്നു രാവിലെ തിരുവല്ല പൊലീസില്‍ പരാതി നല്‍കി. പരാതി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് (സിഡബ്ല്യുസി) കൈമാറുമെന്ന് പൊലീസ് അറിയിച്ചു.