Thursday, May 2, 2024
keralaNews

കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു.

കക്കി-ആനത്തോട് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നു. ഇന്ന് രാവിലെ 10 മണിക്ക് ഡാമിന്റെ രണ്ടു ഷട്ടറുകള്‍ തുറന്നതായി ജില്ലാ കളക്ടര്‍ പി.ബി. നൂഹ് വ്യക്തമാക്കി.അണക്കെട്ടിന്റെ രണ്ടു ഷട്ടറുകള്‍ 25 സെന്റീ മീറ്റര്‍ വീതം ഉയര്‍ത്തി. ഇതേതുടര്‍ന്ന് പമ്ബയാറിലെ ജലനിരപ്പ് 10 സെന്റീ മീറ്റര്‍ കൂടുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതിനാല്‍ നദിയുടെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.