Monday, May 6, 2024
educationkeralaNews

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാല: ബി. എഫ്. എ. പരീക്ഷകള്‍ ഏപ്രില്‍ മാസത്തില്‍

തൃശൂര്‍: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ ആറും എട്ടും സെമസ്റ്ററുകള്‍ ബി.എഫ്.എ.പരീക്ഷകള്‍ മാര്‍ച്ച് 31, ഏപ്രില്‍ നാല് തീയതികളിലും ഏഴാം സെമസ്റ്റര്‍ (ഇപ്രൂവ്‌മെന്റ്) ബി. എഫ്. എ. പരീക്ഷകള്‍ ഏപ്രില്‍ ഒന്ന്, അഞ്ച് തീയതികളിലും നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.ssus.ac.in

  സംസ്‌കൃത സര്‍വ്വകലാശാല : ബി. എ. പരീക്ഷകള്‍ 31 ന് തുടങ്ങുംകാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ ആറാം സെമസ്റ്റര്‍ ബി. എ. പരീക്ഷകള്‍ മാര്‍ച്ച് 31ന് ആരംഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്  www.ssus.ac.in

പരീക്ഷാ പരിഷ്‌കരണ കമ്മീഷന്‍ സിറ്റിംഗ് മാര്‍ച്ച് എട്ടിന് സംസ്ഥാനത്തെ  സര്‍വ്വകലാശാലകളിലെ പരീക്ഷകളുടെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പ്രൊഫ. (ഡോ.) സി. ടി. അരവിന്ദകുമാര്‍ ചെയര്‍മാനായി സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിട്ടുളള

പരീക്ഷാ പരിഷ്‌കരണ കമ്മീഷന്‍ സര്‍വ്വകലാശാല പ്രതിനിധികളുടെ നിര്‍ദ്ദേശങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുമായി മാര്‍ച്ച് എട്ടിന് കൊച്ചിന്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍ വച്ച് തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളുമായി ചര്‍ച്ച നടത്തും. പരീക്ഷാ പരിഷ്‌കരണം സംബന്ധിയായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ താല്പര്യമുളള, കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ക്ക് ലഃമാൃലളീൃാരീാാശശൈീി@ഴാമശഹ.രീാ എന്ന ഇ-മെയില്‍ വിലാസത്തില്‍ മാര്‍ച്ച് എട്ടിന് മുമ്പായി നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാവുന്നതാണ്.

ബി. എ. റീ-അപ്പീയറന്‍സ് പരീക്ഷകള്‍
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയുടെ ബി. എ. (ഒന്നും മൂന്നും സെമസ്റ്ററുകള്‍) റീ-അപ്പീയറന്‍സ് പരീക്ഷകള്‍ പ്രഖ്യാപിച്ചു. ഒന്നാം സെമസ്റ്റര്‍ ബി. എ. റീ-അപ്പീയറന്‍സ് പരീക്ഷകള്‍ മാര്‍ച്ച് 17, 18 തീയതികളിലും മൂന്നാം സെമസ്റ്റര്‍ ബി. എ. റീ-അപ്പീയറന്‍സ് പരീക്ഷകള്‍ മാര്‍ച്ച് 16,17 തീയതികളിലും നടക്കും. വിശദവിവരങ്ങള്‍ക്ക് സര്‍വകലാശാല വെബ്‌സൈറ്റായ www.ssus.ac.in സന്ദര്‍ശിക്കുക.