Friday, April 26, 2024
keralaNews

ദേശീയ കിക്ക് ബോക്സിങ് താരം കിണറ്റില്‍ മരിച്ച നിലയില്‍.

ദേശീയ കിക്ക് ബോക്സിങ് താരത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. നന്നമ്പ്ര മേലേപ്പുറം പള്ളാട്ട് ഇടവഴി ചെറിയോടത്തില്‍ ഹരിദാസന്റെ മകന്‍ ഹരികൃഷ്ണന്‍ (23) ആണ് മരിച്ചത്. സമീപത്തെ തോട്ടത്തിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ശനിയാഴ്ച രാത്രി ഏഴുമണിയോടെ വീട്ടില്‍ നിന്നും പോയതാണ്. കാണാതായതിനെ തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് വീടിന് 300 മീറ്ററോളം ദൂരെയുള്ള തോട്ടത്തിലെ കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്.പെരിന്തല്‍മണ്ണ അല്‍ശിഫ കോളജില്‍ ആയുര്‍വേദ തെറാപ്പി വിദ്യാര്‍ത്ഥിയായിരുന്നു. മൃതദേഹം മോര്‍ച്ചറിയില്‍. കിക്ക് ബോക്സിങ്ങില്‍ സംസ്ഥാന, ജില്ലാതല മല്‍സരങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്.