Monday, April 29, 2024
keralaNews

കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കനെ മുവാറ്റുപുഴയില്‍ മത്സരിപ്പിക്കുന്നതിനെതിരെ കെ.പി.സി.സി ആസ്ഥാനത്ത് പോസ്റ്ററുകള്‍.

കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴക്കനെ മുവാറ്റുപുഴയില്‍ മത്സരിപ്പിക്കുന്നതിനെതിരെ കെ.പി.സി.സി ആസ്ഥാനത്ത് പോസ്റ്ററുകള്‍. തിരുവനന്തപുരം നഗരത്തിലെ വിവിധ ഇടങ്ങളിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.ജോസഫ് വാഴക്കന്‍ മുവാറ്റുപുഴ സീറ്റിന് അര്‍ഹനല്ലെന്നും സേവ് കോണ്‍ഗ്രസ് സേവ് മുവാറ്റുപുഴ എന്നീ വാചകങ്ങളും പോസ്റ്റില്‍ കാണാം. ഇംഗ്ലീഷിലാണ് പോസ്റ്ററുകള്‍.മുവാറ്റുപുഴ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കുന്നതിനെ പരസ്യമായി എതിര്‍ത്ത് ജോസഫ് വാഴക്കന്‍ ഉള്‍പ്പെടെ രംഗത്തെത്തിയിരുന്നു. മുവാറ്റുപുഴ നല്‍കി ചങ്ങനാശേരി ഏറ്റെടുക്കാനായിരുന്നു നീക്കം. ഇതിനുപിന്നാലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതും.കഴിഞ്ഞദിവസം കോന്നിയില്‍ അടൂര്‍ പ്രകാശ്, റോബിന്‍ പീറ്റര്‍ എന്നിവര്‍ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അടൂര്‍ പ്രകാശ് എം.പിയുടെ ബിനാമിയാണ് റോബിന്‍ പീറ്റര്‍ എന്നായിരുന്നു ആരോപണം.റോബിന്‍ പീറ്ററെ കോന്നിയില്‍ മത്സരിപ്പിക്കരുതെന്നും കെ.പി.സി.സി വിഷയത്തില്‍ ഇടപെടണമെന്നും കോണ്‍ഗ്രസ് സംരക്ഷണ വേദിയുടെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളില്‍ പറയുന്നു. കോന്നി മണ്ഡലത്തിലെ പ്രമാടം പഞ്ചായത്തില്‍ ഉള്‍പ്പെടെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.ആറ്റിങ്ങള്‍ എം.പിയുടെ ബിനാമി റോബിന്‍ പീറ്ററെ കോന്നിക്ക് വേണ്ട എന്നാണ് പോസ്റ്ററിന്റെ തലക്കെട്ട്. കോന്നി ഉപതെരഞ്ഞെടുപ്പില്‍ മോഹന്‍രാജിനെ എന്‍.എസ്.എസ് സ്ഥാനാര്‍ഥിയായി ആക്ഷേപിച്ച് പരാജയപ്പെടുത്തിയെന്നും തദ്ദേശതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാക്കളെ പരാജയപ്പെടുത്താന്‍ നേതൃത്വം നല്‍കിയെന്നും ആരോപിക്കുന്നു. കൂടാതെ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തുന്നതാണോ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കാനുള്ള യോഗ്യതയെന്നും പോസ്റ്ററില്‍ ചോദിക്കുന്നു.