Tuesday, May 14, 2024
keralaNewspolitics

ശവസംസ്‌ക്കാര ചടങ്ങിനെത്തിയ കോണ്‍ഗ്രസ് നേതാവിന് മര്‍ദ്ദിച്ചതായി പരാതി .

എരുമേലിയില്‍ ശവസംസ്‌ക്കാര ചടങ്ങിനെത്തിയ കോണ്‍ഗ്രസ് നേതാവിനെ മറ്റൊരു കോണ്‍ഗ്രസ് നേതാവ് മാര്‍ദ്ദിച്ചതായി പരാതി.കോണ്‍ഗ്രസ് മുണ്ടക്കയം ബ്ലോക്ക് കമ്മറ്റി പ്രസിഡന്റും എരുമേലി സ്വദേശിയുമായ റജി അമ്പാറയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.എരുമേലിയില്‍ ഇന്ന് വൈകുന്നേരം അഞ്ചരക്ക് ശേഷമായിരുന്നു സംഭവം.എരുമേലി ജുമാ മസ്ജിദ് ഖബര്‍സ്ഥാനിലെ സംസ്‌ക്കാ
ര ചടങ്ങുകളുടെ ഭാഗമായി മയ്യത്ത് നമസ്‌ക്കാരം നടക്കുന്നതിനിടെയാണ് തന്നെ മര്‍ദ്ദിച്ചുവെന്നും റജി അമ്പാറ പറഞ്ഞു .

കോണ്‍ഗ്രസ് ജില്ലാ എരുമേലി ഡിവിഷന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച റോയ് കപ്പിലുമാക്കലിനൊപ്പം സംസാരിച്ചുകൊണ്ടിരിക്കെ തന്നെ മുന്‍ യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ആയിരുന്ന ബിനു മറ്റക്കര യാതൊരു പ്രകോപനവുമില്ലാതെ മര്‍ദ്ദിക്കുകയായിരുന്നു എന്നും റജി അമ്പാറ പറഞ്ഞു.നമസ്‌ക്കാരം നടക്കുന്നതിനാല്‍ താന്‍ തിരിച്ച് പ്രതികരിച്ചില്ലെന്നും എരുമേലി പോലീസില്‍ പരാതി നല്‍കുമെന്നും റെജി അമ്പാറ പറഞ്ഞു.കഴിഞ്ഞദിവസം റെജി അമ്പാറയെ ഒരാള്‍ ഫോണില്‍ വിളിച്ച് അസഭ്യം പറഞ്ഞ സംഭവമുണ്ടായി.ഈ സംഭവത്തില്‍ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അമ്പാറക്ക് ഇന്ന് മര്‍ദ്ദനമേറ്റത് .

രണ്ടു സംഭവത്തിലും പോലീസ് അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാളെ ഉന്നതാധികാരികള്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ സംസ്‌കാര ചടങ്ങിനെത്തിയ താനുമായി വാക്ക് തര്‍ക്കം മാത്രമാണ് ഉണ്ടായതെന്നും,തര്‍ക്കം അതിരു കടന്നപ്പോള്‍ താന്‍ മാറി പോവുകയാണ് ഉണ്ടായതെന്നും ബിനു മറ്റക്കര പറഞ്ഞു.മര്‍ദ്ദിച്ചതായുള്ള വ്യാജമാണെന്നും അദ്ദേഹം പറഞ്ഞു.