Friday, May 10, 2024
keralaNews

ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.

ദലിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചുവെന്ന കേസില്‍ ജയിലില്‍ കഴിയുന്ന പ്രതി മനു മനോജിനെ(24) സെല്ലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുട്ടം ജില്ലാ ജയിലിലാണു പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ 23ന് ആണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാരോപിച്ചു ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ മനുവിനെതിരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പരാതി കൊടുത്തത്. തുടര്‍ന്ന് ഒളിവില്‍ പോയ മനു പെണ്‍കുട്ടിയുടെ ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് പൊലീസില്‍ കീഴടങ്ങിയിരുന്നു. തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടി കഴിഞ്ഞ 31ന് മരിച്ചു.