Saturday, May 18, 2024
indiaNewsObituary

ഗുജറാത്തില്‍ ബോട്ട് അപകടം; മരണം 14 ആയി

ഗുജറാത്ത് ഗുജറാത്തിലെ ബോട്ട് അപകടത്തില്‍ മരണം 14 ആയി. മരിച്ചവരില്‍ 12 കുട്ടികളും രണ്ട് അധ്യാപകരും ഉള്‍പ്പെടുന്നു. വഡോദരയ്ക്ക് സമീപമുള്ള ഹരനി തടാകത്തിലായിരുന്നു അപകടം. ബോട്ടില്‍ ആകെ ഉണ്ടായിരുന്നത് 27 പേരാണ്. തടാകത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.വിനോദസഞ്ചാരത്തിന്റെ ഭാഗമായി വഡോദരയിലെ ഹരനി തടാകത്തില്‍ ബോട്ട് സവാരി നടത്തിയ സ്വകാര്യ സ്‌കൂളിലെ 27 പേര്‍ അടങ്ങുന്ന സംഘമാണ് ഉച്ചയോടെ അപകടത്തില്‍ പെട്ടത്. ഇതില്‍ 23 പേര്‍ കുട്ടികളും നാലുപേര്‍ അധ്യാപകരുമാണ്. അപകടസമയത്ത് ബോട്ടില്‍ ഉണ്ടായിരുന്നവരാരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നില്ലെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.ഇതുവരെ 11 ഓളം കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. അഗ്‌നി രക്ഷാ സേനയ്ക്ക് പുറമേ രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫ് സംഘത്തെയും വിന്യസിച്ചു. അപകടത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തര സഹായവും ചികിത്സയും ലഭ്യമാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി.അപകടത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും രക്ഷാപ്രവര്‍ത്തനം വിജയം കാണട്ടെയെന്നും രാഷ്ട്രപതി ദ്രൗപതി മൂര്‍മുവും അനുശോചനം അറിയിച്ചു. അപകടത്തിന് ഉത്തരവാദികള്‍ ആരായാലും കര്‍ശന നടപടി സ്വീകരിക്കുമെന്ന് വഡോദര എം.പി രഞ്ജന്‍ബെന്‍ ധനഞ്ജയ് ഭട്ട് പറഞ്ഞു. 15 പേര്‍ക്ക് സഞ്ചരിക്കാന്‍ ആകുന്ന ബോട്ടില്‍ 27 പേരെ കയറ്റിയതാണ് അപകടത്തിലേക്ക് നയിച്ചത് എന്ന ആരോപണവും ഉയരുന്നുണ്ട്.